കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെയിൽ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
യുകെയിൽ നിന്നും അബുദാബി വഴി ഡിസംബർ ആറിന് കൊച്ചിയിലെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നടത്തിയ ആദ്യ പരിശോധനയിൽ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത്. തുടർന്ന് ജനിതക ശ്രേണീകരണം നടത്തി ഒമിക്രോൺ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളോടൊപ്പം യാത്ര ചെയ്തിരുന്ന ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവ് ആയതായും മന്ത്രി അറിയിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ പ്രത്യേകം ചികിത്സയിലാണ്. ഇതോടൊപ്പം രോഗിയുടെ പ്രാദേശിക സമ്പര്‍ക്കപ്പട്ടികയിലുള്ള ഭാര്യക്കും ഭാര്യാമാതാവിനുമൊപ്പം ടാക്‌സി ഡ്രൈവറേയും നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയതായും ഇയാളോടൊപ്പം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ വിവരമറിയിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തിലാണ് ഇയാൾ കൊച്ചിയിൽ എത്തിയത്. അതിലുണ്ടായിരുന്ന 149 യാത്രക്കാരിൽ രോഗിയുടെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ നാളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
എല്ലാവിധ നടപടികളും സ്വീകരിച്ചതായും രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും എല്ലാ ജാഗ്രതയും മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്നും ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
ഇന്നു മഹാരാഷ്ട്രയിലും കര്‍ണാടക്കത്തിലും ഛണ്ഡിഗഡിലും ഓരോ ഓരോത്തര്‍ക്ക് വീതം ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയില്‍ ഇതുവരെ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Covid 19 | സംസ്ഥാനത്ത് 3777 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി നേടിയവര്‍ 3856; മരണം 34തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 57,121 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,61,911 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,577 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 196 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also Read-
Covid 19 | മൂന്നു മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; എന്തുകൊണ്ട് കണക്കുകൾ ഉയരുന്നു?നിലവില്‍ 38,361 കോവിഡ് കേസുകളില്‍, 8.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.