advertisement

Omicron | സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍; ശബരിമല ഡ്യൂട്ടി കഴിഞ്ഞുവന്ന പോലീസുകാരനും രോഗം സ്ഥിരീകരിച്ചു

Last Updated:

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹം ക്വാട്ടേഴ്‌സില്‍ കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പാലക്കാട് : കേരളത്തി എട്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും തിരുവനന്തപുരത്തും പാലക്കാട്ടും ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ശബരിമല ഡ്യൂട്ടി കളിഞ്ഞെത്തിയ പോലീസുകാരനാണ് പാലക്കാട് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയതായിരുന്നു ഇദ്ദേഹം. കോഴിക്കോട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് പാലക്കാട്ട് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ഡിഎംഒ കെ രമാദേവി അറിയിച്ചു.
ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹം ക്വാട്ടേഴ്‌സില്‍ കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പരിശോധനയിലാണ് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചത്.
പത്തനംതിട്ടയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ (32 വയസും, 40 വയസും) യുഎഇയില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും (28 വയസ്) വന്നതാണ്. ഒരാള്‍ക്ക് (51 വയസ്) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
advertisement
ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9 വയസ്) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37 വയസ്) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48 വയസ്) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
അതേ സമയം ഇന്നലെ കേരളത്തില്‍ 2474 പേര്‍ക്ക് കോവിഡ്-19(Covid 19) സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,378 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,12,641 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3737 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 20,400 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
advertisement
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 206 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,066 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2302 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 121 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3052 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 567, കൊല്ലം 209, പത്തനംതിട്ട 209, ആലപ്പുഴ 93, കോട്ടയം 79, ഇടുക്കി 136, എറണാകുളം 512, തൃശൂര്‍ 278, പാലക്കാട് 128, മലപ്പുറം 119, കോഴിക്കോട് 376, വയനാട് 75, കണ്ണൂര്‍ 185, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 20,400 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,71,080 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍; ശബരിമല ഡ്യൂട്ടി കഴിഞ്ഞുവന്ന പോലീസുകാരനും രോഗം സ്ഥിരീകരിച്ചു
Next Article
advertisement
ഇറാനെ ആക്രമിക്കുന്നതിന് മുൻപ് പ്രതിരോധ ഫണ്ടുകളിൽ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ഇടനിലക്കാർ വഴി ശ്രമിച്ചുവെന്ന് ആരോപണം
ഇറാനെ ആക്രമിക്കുന്നതിന് മുൻപ് പ്രതിരോധ ഫണ്ടുകളിൽ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ശ്രമിച്ചുവെന്ന് ആരോപണം
  • ഇറാനെതിരായ സൈനിക നീക്കത്തിന് മുൻപ് യുഎസ് പ്രതിരോധ സെക്രട്ടറി നിക്ഷേപം പരിശോധിച്ചു

  • മോർഗൻ സ്റ്റാൻലി ബ്രോക്കർ ബ്ലാക്ക്‌റോക്ക് ഡിഫൻസ് ഫണ്ടിൽ ദശലക്ഷങ്ങൾ നിക്ഷേപിക്കാൻ ശ്രമിച്ചു

  • പെന്റഗൺ വക്താവ് ആരോപണങ്ങൾ നിഷേധിച്ചെങ്കിലും റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിമാറുന്നു

View All
advertisement