Omicron | ഭീതിയായി ഒമിക്രോണ്‍ വ്യാപനം; വാക്‌സിന്‍ പ്രതിരോധ ശേഷി ഒമിക്രോണ്‍ മറികടക്കുമെന്ന് വിദഗ്ധ സമിതി

Last Updated:

വരും നാളുകള്‍ കോവിഡ് സുനാമിയുടേതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി

omicron
omicron
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ (Omicron) വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്റെ പ്രതിരോധ ശേഷിയെ മറികടക്കുമെന്ന് സര്‍ക്കാരിന്റെ വിദഗ്ധ സമിതി. തലസ്ഥാനത്ത് 86 ശതമാനം വര്‍ധനവാണ് കോവിഡ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് ആകെ രോഗികളുടെ എണ്ണം എണ്ണൂറ് കടന്നു. ഡല്‍ഹിയിലെ പ്രതിദിന കണക്ക് 923ാണ്. മുംബൈ, കല്‍ക്കട്ട, ബെംഗളൂരു എന്നിവിടങ്ങളിലും കേസുകള്‍ കൂടിയിരിക്കുകയാണ്.
അതേസമയം, വരും നാളുകള്‍ കോവിഡ് സുനാമിയുടേതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പുതിയ കോവിഡ് വകഭേദങ്ങള്‍ പല രാജ്യങ്ങളുടേയും ആരോഗ്യ സംവിധാനം തകര്‍ത്തെറിയുമെന്നാണ് മുന്നറിയിപ്പ്. വാക്‌സീന്‍ എടുക്കാത്തവരില്‍ രോഗം വലിയ ആഘാതമുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്‌റോസ് അദാനോം പറഞ്ഞു.
മുംബൈയില്‍ 70 ശതമാനവും ദില്ലിയില്‍ 50 ശതമാനവും കേസുകളാണ് ഇപ്പോള്‍ കൂടിയിരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
advertisement
ഹരിയാനയിലും പഞ്ചാബിലും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി.
ഡല്‍ഹിയില്‍ ലെവല്‍ വണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി തുടങ്ങി. തലസ്ഥാനത്ത് സ്‌കൂളുകളും കോളജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണവും ഇരുപതായി കുറച്ചു.
ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെയാക്കി. 50 ശതമാനം ആളുകള്‍ക്ക് മാത്രമാകും പ്രവേശനം. ബസുകളിലും,മെട്രോകളിലും 50 ശതമാനം യാത്രക്കാരെയെ അനുവദിക്കുകയുള്ളു. കടകള്‍, മാളുകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും.
advertisement
അതേ സമയം സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ (32), (40) യുഎഇയില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും (28) വന്നതാണ്. ഒരാള്‍ക്ക് (51) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ഭീതിയായി ഒമിക്രോണ്‍ വ്യാപനം; വാക്‌സിന്‍ പ്രതിരോധ ശേഷി ഒമിക്രോണ്‍ മറികടക്കുമെന്ന് വിദഗ്ധ സമിതി
Next Article
advertisement
ട്രോൾ അല്ല! ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ
ട്രോൾ അല്ല! ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ
  • ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ വര്‍ക്കല, ബേക്കല്‍, തുമ്പ, വലിയമല എന്നീ പേരുകൾ നൽകി.

  • മലയാളി ഗവേഷകരായ ഡോ. രാജേഷിന്റെയും ഡോ. ആസിഫ് ഇഖ്ബാലിന്റെയും നിർദേശങ്ങൾ ഐഎയു അംഗീകരിച്ചു.

  • ചൊവ്വയിലെ 50 കിലോമീറ്റർ വലുപ്പമുള്ള ഗർത്തത്തിന് എം.എസ്. കൃഷ്ണന്റെ പേരിൽ 'കൃഷ്ണൻ' എന്ന് പേരിട്ടു.

View All
advertisement