advertisement

COVID 19 | കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ അടയ്ക്കാൻ ഉത്തരവ്

Last Updated:

കോവിഡ് ആശങ്ക വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അടക്കാൻ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ അടയ്ക്കാൻ ഉത്തരവ്. കോവിഡ് ആശങ്ക വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അടക്കാൻ തീരുമാനിച്ചിരിക്കുന്നത്.  ബുധനാഴ്ച ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന് എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡിക്ക് നിർദേശം നൽകി.
ബിവ്‌റിജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള എല്ലാ മദ്യവില്‍പനശാലകളും അടയ്ക്കാനാണ് തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ല. ബാറുകളില്‍ ചില്ലറ വില്‍പന അനുവദിക്കാനുള്ള തീരുമാനവും ഉപേക്ഷിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിസഭാ യോഗവും ഇന്ന് ചേരും. 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയി.
കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശ മദ്യശാലകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ മുഖ്യമന്ത്രിക്കും എക്സൈസ്, സഹകരണ മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു.
advertisement
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ അടയ്ക്കാൻ ഉത്തരവ്
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement