ഇന്റർഫേസ് /വാർത്ത /Corona / COVID 19 | നിരീക്ഷണത്തിലിരിക്കാനുള്ള നിർദേശം പാലിച്ചില്ല; ബഹ്റൈനിൽ വ്യവസായിക്ക് പിഴ

COVID 19 | നിരീക്ഷണത്തിലിരിക്കാനുള്ള നിർദേശം പാലിച്ചില്ല; ബഹ്റൈനിൽ വ്യവസായിക്ക് പിഴ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഏകദേശം നാലു ലക്ഷം ഇന്ത്യൻ രൂപയാണ് പിഴ

  • Share this:

ബഹ്റൈനില്‍ കൊറോണ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ താമസ സ്ഥലത്ത് നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശിച്ചിട്ടും അത് പാലിക്കാതിരുന്ന വ്യവസായിക്ക് പിഴ ശിക്ഷ. സിംഗപ്പൂരില്‍ നിന്നെത്തിയ സ്ത്രീയ്ക്ക് ഏകദേശം നാലുലക്ഷം ഇന്ത്യന്‍ രൂപയാണ് പിഴ വിധിച്ചത്. സിംഗപ്പൂരില്‍ നിന്ന് ബിസിനസ് ട്രിപ്പ് കഴിഞ്ഞെത്തിയ ഇവര്‍ തനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ഇവർ പുറത്തിറങ്ങുകയായിരുന്നു.

ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. കോടതിയില്‍ കുറ്റം നിഷേധിച്ചെങ്കിലും കോടതി അത് കണക്കിലെടുത്തില്ല. വീട്ടിലിരിക്കണമെന്ന് മാത്രമേ തന്നോട് പറഞ്ഞിരുന്നുള്ളൂവെന്നും അത് നിര്‍ബന്ധമായിരുന്നെന്ന് അറിയിച്ചിരുന്നില്ലെന്നും കോടതിയില്‍ വാദിച്ചെങ്കിലും അത് കോടതി തള്ളി. തുടര്‍ന്ന് പിഴ ചുമത്തുകയായിരുന്നു.

You may also like:COVID 19 | 'ഞായറാഴ്ച ജനത കർഫ്യൂ; അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ [NEWS]COVID 19 |വൈദ്യുതി, കുടിവെള്ളം ബില്ലിന് ഒരു മാസത്തെ അവധി; പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാനം [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]

അതേസമയം രാജ്യത്ത് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 177ആയി.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

First published:

Tags: Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19