Covid 19 to Trump and Wife | 'എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ': കോവിഡ് ബാധിതരായ ട്രംപിനും ഭാര്യയ്ക്കും ആശംസയുമായി മോദി
Last Updated:
തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ ക്വാറന്റീനിൽ പ്രവേശിക്കേണ്ടി വന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്.
ന്യൂഡൽഹി: കോവിഡ് ബാധിതരായ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തോടെ സുഖം പ്രാപിക്കട്ടെയെന്ന് ട്വിറ്ററിൽ പ്രധാനമന്ത്രി ആശംസിച്ചു.
തനിക്കും ഭാര്യ മെലാനിയയ്ക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനും ഭാര്യയും കോവിഡ് പോസിറ്റീവ് ആണെന്നും ക്വാറന്റീനിൽ പ്രവേശിച്ചെന്നുമാണ് ട്രംപ് കുറിച്ചത്.
Wishing my friend @POTUS @realDonaldTrump and @FLOTUS a quick recovery and good health. https://t.co/f3AOOHLpaQ
— Narendra Modi (@narendramodi) October 2, 2020
advertisement
'എനിക്കും മെലാനിയയ്ക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഞങ്ങൾ ക്വറന്‍റീനിൽ പ്രവേശിക്കും. രോഗമുക്തി നേടാനുള്ള നടപടികളും ഉടന്‍ തന്നെ ആരംഭിക്കും. ഇതിനെ ഞങ്ങൾ ഒരുമിച്ച് അതിജീവിക്കും' - രോഗവിവരം അറിയിച്ചു കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തത് ഇങ്ങനെ.
You may also like:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് [NEWS]കോവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ് ചെയ്ത സംഭവം: ഡോക്ടർ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ [NEWS] 'ആരും ഐ ഫോണ്‍ തന്നിട്ടുമില്ല, ഞാന്‍ വാങ്ങിയിട്ടുമില്ല'; നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല [NEWS]
അമേരിക്കൻ പ്രസിഡന്റിന്റെ ഒരു അടുത്ത അനുയായിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഡൊണാൾഡ് ട്രംപും പരിശോധനയ്ക്ക് വിധേയനായത്. അനുയായിക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ ഐസൊലേഷനിൽ പ്രവേശിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പമാണ് പരിശോധനയും നടത്തിയത്.
advertisement
കോവിഡ് ലോകത്ത് പിടിമുറുക്കിയതിനു ശേഷം നേരത്തെയും പലതവണ അമേരിക്കൻ പ്രസിഡന്‍റ് കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാൽ, അന്നെല്ലാം ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം, മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്‍റെ പേരിൽ പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു അദ്ദേഹത്തിന്.
എന്നാൽ, കഴിഞ്ഞയിടെ നടത്തിയ പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളിൽ ട്രംപ് പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ ക്വാറന്റീനിൽ പ്രവേശിക്കേണ്ടി വന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്.
Location :
First Published :
October 02, 2020 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 to Trump and Wife | 'എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ': കോവിഡ് ബാധിതരായ ട്രംപിനും ഭാര്യയ്ക്കും ആശംസയുമായി മോദി