• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

Covid 19 | കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയാകുന്നതു വരെ നിരോധനാജ്ഞ തുടരും. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ 5 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോഴിക്കോട്: കോവിഡ് വ്യാപനം സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപ്പാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയാകുന്നതു വരെ നിരോധനാജ്ഞ തുടരും. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ 5 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല.

    കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 25 ശതമാനത്തിലധികം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളാണിത്.  ആരാധനാലയങ്ങളിലും വിവാഹങ്ങളുൾപ്പെടെയുള്ള ചടങ്ങുകളിലും 5 പേരിൽ കൂടുതൽ പങ്കെടുക്കരുത്. അവശ്യ സർവീസുകളൊഴികെയുള്ള കടകൾ വൈകിട്ട് 7ന് അടയ്ക്കണം. ഹോട്ടലുകളും 7ന് അടയ്ക്കണം. 9 വരെ പാഴ്സൽ നൽകാം.

    കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. നിയന്ത്രണങ്ങള്‍ പാലിക്കാതെ ജനം തെരുവിലിറങ്ങിയാല്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകേണ്ടിവരുമെന്നാണ് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്. വാഹനങ്ങളിലും പൊതുയിടങ്ങളിലും പൊലിസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ വ്യക്തമാക്കി. നൈറ്റ് കര്‍ഫ്യൂ സമയത്ത് ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ നിയമനടപടി ഉണ്ടാകും.

    Also Read അന്ന് പൊതുപ്രവർത്തനം നിർത്തുമെന്ന് നിയമസഭയിൽ ജലീല്‍; കമോൺട്രാ മഹേഷേയെന്ന് ഫിറോസ്




    Published by:Aneesh Anirudhan
    First published: