• HOME
 • »
 • NEWS
 • »
 • kerala
 • »
 • അന്ന് പൊതുപ്രവർത്തനം നിർത്തുമെന്ന് നിയമസഭയിൽ ജലീല്‍; കമോൺട്രാ മഹേഷേയെന്ന് ഫിറോസ്

അന്ന് പൊതുപ്രവർത്തനം നിർത്തുമെന്ന് നിയമസഭയിൽ ജലീല്‍; കമോൺട്രാ മഹേഷേയെന്ന് ഫിറോസ്

ജലീൽ നിയമസഭയിൽ ബെഞ്ചിലടിച്ച് നടത്തിയ പ്രസംഗത്തിലെ ഭാഗമാണ് ഫിറോസ് പങ്കുവച്ചിരിക്കുന്നത്.

News18

News18

 • Share this:
  ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടിയുടെ പശ്ചാത്തലത്തിൽ കെ.ടി ജലീലിനെ ട്രോളി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. നിയമസഭയിൽ ജലീൽ നടത്തിയ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് ഫിറോസിന്റെ പരിഹാസം. ‘ഇവർ പറയുന്ന ആക്ഷേപം ശരിയാണെന്ന് തെളിയിച്ചാൽ. അന്ന് ഞാനെന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കും. ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറുണ്ടോ?’ മുൻ മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ ബെഞ്ചിലടിച്ച് നടത്തിയ പ്രസംഗത്തിലെ ഭാഗമാണ് ഫിറോസ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു തലക്കെട്ടും. ‘കമോൺട്രാ മഹേഷേ...’.

  നിരവധി പേരാണ് ഫിറോസിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ജലീൽ പൊതുപ്രവർത്തനം നിർത്തും എന്ന് നിയമസഭയിൽ പ്രഖ്യാപിച്ചത് പാലിക്കുമോ എന്നാണ് പലരും ചോദിക്കുന്നത്,

  ബന്ധുനിയമന വിവാദത്തിലെ കെ.ടി. ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ച പശ്ചാത്തലത്തിലാണ് ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകായുക്ത  ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.  എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും ഹൈക്കോടതി പറഞ്ഞു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആയിരുന്നു ലോകായുക്തയുടെ ഉത്തരവ്. എന്നാൽ  ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം.  ലോകായുക്ത വിധി വന്നതിനു പിന്നാലെ കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

  കെ ടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി  കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി കോടതി തള്ളി. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകയുക്ത വിധിയെന്നും ഹൈക്കോടതി പറഞ്ഞു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആയിരുന്നു ലോകായുക്തയുടെ ഉത്തരവ്. എന്നാൽ ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം.

  തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങൾക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികൾ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തിൽ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ജലീലിന്റെ ആവശ്യം. ഹർജിയിൽ ഹൈക്കോടതി വിധി വരുന്നതിന് മുൻപ് തന്നെ കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

  Also Read- ആലപ്പുഴയിലെ പോസ്റ്റർ വിവാദം: തെഞ്ഞെടുപ്പിനെ ബാധിച്ചെന്ന് ഇടത് സ്ഥാനാർഥി എച്ച് സലാം

  കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രിക്ക് ജലീൽ രാജിക്കത്ത് കൈമാറിയത്. ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീല്‍ രാജിക്കത്തില്‍ പറയുന്നത്. എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്ന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

  പിണറായി സര്‍ക്കാരില്‍ നിന്ന് ബന്ധു നിയമന വിവാദത്തില്‍ പെട്ട് രാജിവെക്കേണ്ടി വരുന്ന രണ്ടാമത്തെ മന്ത്രിയാണ് ജലീല്‍. സര്‍ക്കാരിന്റെ ആദ്യകാലത്ത് ഇ.പി ജയരാജനും സമാനമായ വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയും പിന്നീട് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ തിരികെ മന്ത്രിസ്ഥാനത്തെത്തുകയും ചെയ്തു.

  Also Read- മദ്യപന്റെ 'സ്വപ്നദർശനം' തുണച്ചു; ജ്യേഷ്ഠനെ അനുജൻ കൊന്ന് കുഴിച്ചിട്ടത് പുറത്തായി

  സ്വര്‍ണക്കടത്ത് വിവാദത്തിലും ജലീലിനെ ചോദ്യം ചെയ്തപ്പോഴും അക്ഷോഭ്യനായി നിലകൊണ്ട മന്ത്രിക്കാണ് ബന്ധു നിയമനത്തില്‍ മന്ത്രിപദവി രാജിവെക്കേണ്ടി വന്നത്. യോഗ്യത മാനദണ്ഡം തന്നെ തിരുത്തിയാണ് ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ജലീല്‍ നിയമിച്ചതെന്നാണ് ലോകായുക്ത കണ്ടെത്തിയത്.  വിവാദം വലിയ ചര്‍ച്ചയായതോടെ അദ്ദേഹം മാനേജര്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാനമൊഴിഞ്ഞതുകൊണ്ട് ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ നിയമനത്തിലെ സ്വജനപക്ഷപാതത്വം നിലനില്‍ക്കുമെന്ന് ലോകായുക്ത വിധിച്ചു.

  Also Read- രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു

  2016ല്‍ മന്ത്രിയായി ജലീല്‍ അധികാരമേറ്റ് രണ്ടുമാസത്തിനകം തന്നെ അദീബിനെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുവന്നുവെന്നാണ് ലോകായുക്ത ഉത്തരവില്‍ പറയുന്നത്. 2018 ഒക്ടോബറില്‍ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും അതിലെ ചട്ടലംഘനങ്ങളും എടുത്തപറഞ്ഞായിരുന്നു ലോകായുക്ത വിധി. ന്യൂനപക്ഷ ധനകാര്യ വികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് അദീബിന്റെ നിയമനമെന്നും സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം ജലീല്‍ തള്ളിയെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു.


  Published by:Aneesh Anirudhan
  First published: