അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കോവിഡ്

Last Updated:

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു. ഇന്നലെ ചെറിയ രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയായി എൻ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു. ഇന്നലെ ചെറിയ രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇന്ദിരാഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മുഖ്യമന്ത്രി പരിശോധനക്ക് വിധേയനായെന്നും കോവിഡ് സ്ഥിരീകരിച്ചുവെന്നും പുതുച്ചേരി ആരോഗ്യ വകുപ്പ് വക്താവ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും വക്താവ് അറിയിച്ചു.
പുതുച്ചേരിയിൽ റെക്കോർഡ് പ്രതിദിന മരണനിരക്ക്
കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്ക്. 26 കോവിഡ് മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. 1633 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 71,709 ആയി.
advertisement
പുതുതായി 26 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ നിരക്ക് 965 ആയി. ഇതിന് മുൻപ് ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്ക് മെയ് എട്ടിനായിരുന്നു. അന്ന് 19 മരണങ്ങളാണ് സ്ഥിരീകരിച്ചത്. പുതുച്ചേരി മേഖലയിൽ 22, കാരയ്ക്കൽ 2, മാഹി, യാനം എന്നിവിടങ്ങളിൽ ഓരോ മരണങ്ങൾ എന്നിങ്ങനെയാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്.  ഇതിൽ 13 പേർക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9022 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 8.56 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്. 14,034 സജീവ കോവിഡ് കേസുകളാണ് നിലവിൽ പുതുച്ചേരിയിലുള്ളത്. 1158 പേർ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായത് 56,710 പേരാണ്.
advertisement
ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എൻഡിഎ സർക്കാർ
വെള്ളിയാഴ്ച കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിലാണ് എൻ രംഗസ്വാമി അധികാരമേറ്റത്.  ലഫ്റ്റനന്റ് ജനറൽ തമിലിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകത്തിന് ശേഷം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എൻഡിഎ സർക്കാരാണ് പുതുച്ചേരിയിലേത്.
71 കാരനായ എൻ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് ഇതു നാലാം തവണയാണ്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും മുതിർന്ന നേതാക്കളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
advertisement
നിയമസഭാ തെരഞ്ഞെടുപ്പിൽ 30 ൽ 16 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാണ് എൻആർ കോൺഗ്രസ് - ബിജെപി സഖ്യം അധികാരത്തിലെത്തിയത്. എൻആർ കോൺഗ്രസ് പത്ത് സീറ്റുകളിൽ വിജയിച്ചപ്പോൾ സഖ്യകക്ഷിയായ ബിജെപി ആറു സീറ്റിലും ജയിച്ചു.  പുതുച്ചേരിയിൽ ആദ്യമായിട്ടാണ് എൻഡിഎ സർക്കാർ രൂപീകരിക്കുന്നത്. ഫെബ്രുവരിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ഭരിച്ച കോൺഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് ലഭിച്ചത്. സഖ്യ കക്ഷിയായ ഡിഎംകെ മത്സരിച്ച 13 സീറ്റുകളിൽ ആറിടത്ത് വിജയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കോവിഡ്
Next Article
advertisement
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement