advertisement

റീച്ചിന് വേണ്ടി റീൽസിൽ കല്ലുപ്പ് എംഡിഎംഎ ആക്കിയ 'മിസ്റ്റർ ബുദ്ധൻ' എക്‌സൈസിനു മുന്നിൽ ലേലു അല്ലു

Last Updated:

കൈവശം ലഹരിമരുന്നുണ്ടെന്നും തന്നെ ഒന്നും ചെയ്യാൻ അധികൃതർക്ക് കഴിയില്ലെന്നും അവകാശപ്പെട്ടായിരുന്നു വിഷ്ണു വീഡിയോ ചിത്രീകരിച്ചത്

News18
News18
കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ലഹരിമരുന്ന് കൈവശമുണ്ടെന്ന് വ്യാജപ്രചാരണം നടത്തി എക്സൈസിനെ വെല്ലുവിളിച്ച യുവാവ് പിടിയിൽ. കോഴിക്കോട് മേപ്പയൂർ സ്വദേശി വിഷ്ണുവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കുടുങ്ങിയത്. ഇൻസ്റ്റാഗ്രാമിലെ 'മിസ്റ്റർ ബുദ്ധൻ' എന്ന അക്കൗണ്ട് വഴിയാണ് ഇയാൾ വിവാദ വീഡിയോ പങ്കുവെച്ചത്.
കൈവശം ലഹരിമരുന്നുണ്ടെന്നും തന്നെ ഒന്നും ചെയ്യാൻ അധികൃതർക്ക് കഴിയില്ലെന്നും അവകാശപ്പെട്ടായിരുന്നു വിഷ്ണു വീഡിയോ ചിത്രീകരിച്ചത്. ലഹരിമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള റീലുകൾ വൈറലായതോടെ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ, വീഡിയോയിൽ കാണിച്ചത് എംഡിഎംഎ അല്ലെന്നും സാധാരണ കല്ലുപ്പായിരുന്നുവെന്നും വിഷ്ണു വെളിപ്പെടുത്തി. വെറും 'കൈയബദ്ധം' പറ്റിയതാണെന്നാണ് യുവാവിന്റെ വാദം.
സംഭവം വിവാദമായതോടെ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിഷ്ണു മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ കൂടി പുറത്തിറക്കി. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കേണ്ടതിന് പകരം തെറ്റായ കാര്യങ്ങൾ ചെയ്തതിൽ ഖേദിക്കുന്നുവെന്നും യുവാവ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
റീച്ചിന് വേണ്ടി റീൽസിൽ കല്ലുപ്പ് എംഡിഎംഎ ആക്കിയ 'മിസ്റ്റർ ബുദ്ധൻ' എക്‌സൈസിനു മുന്നിൽ ലേലു അല്ലു
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement