Covid 19 | ഡല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമാകുന്നു; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

Last Updated:

ഡല്‍ഹിയിലെ മിക്ക ആശുപത്രികളിലും 8 മുതല്‍ 12 മണിക്കൂര്‍ വരെ ഓക്‌സിജന്‍ വിതരണം നിലച്ചതായി ഡല്‍ഹി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മനീഷ് സിസോഡിയ അറിയിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമാകുന്നതായി അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ചില ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഓക്‌സിജന്‍ വിതരണം തീര്‍ന്നുപോകുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
'ഡല്‍ഹിയില്‍ ഗുരുതരമായ ഓക്‌സിജന്‍ പ്രതിസന്ധി നിലനില്‍ക്കുന്നു.അടിയന്തരമായി ഓക്‌സിജന്‍ നല്‍കണമെന്ന് ഞാന്‍ വീണ്ടും കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നു. ചില ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഓക്‌സിജന്‍ തീരു' അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം ഡല്‍ഹിയിലെ മിക്ക ആശുപത്രികളിലും 8 മുതല്‍ 12 മണിക്കൂര്‍ വരെ ഓക്‌സിജന്‍ വിതരണം നിലച്ചതായി ഡല്‍ഹി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മനീഷ് സിസോഡിയ അറിയിച്ചു. മിക്ക ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായും അദ്ദേഹം പറഞ്ഞു.
advertisement
എന്നാല്‍ തലസ്ഥാനത്തേക്ക് ഓക്‌സിജന്‍ വിതരണത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികളില്‍ 1,390 വെന്റിലേറ്ററുകള്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൂടാതെ മെഡിക്കല്‍ ഓക്‌സിജന്റെ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി പി എം കെയേഴ്‌സ് ഫണ്ടിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ എട്ടു ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള ഓക്‌സിജന്‍ ഉപയോഗം നിരോധിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം എല്ലാ എയിംസ് ആശുപത്രികളിലും ഓക്‌സിജന്‍ പിന്തുണയുള്ള കിടക്കകളുടെയും വെന്റിലേറ്ററുകളുള്ള ഐസിയു കിടക്കകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
advertisement
ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 26 വരെ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണിവരെ ആറു ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അതേസമയം കോവിഡ് വ്യാപന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടു.
വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകളുടെയും ഓക്സിജന്റെ ലഭ്യത കുറവും കണക്കിലെടുത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തതായി മഹരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ബുധനാഴ്ച രാത്രി എട്ടിന് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എല്ലാ മന്ത്രിമാരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്'അദ്ദേഹം പറഞ്ഞു.
advertisement
ബുധനാഴ്ച രാത്രി ലോക്ഡൗണ്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് ടോപ്പെ അറിയിച്ചു. 'മെഡിക്കല്‍ ഓക്സിജന്റെ ലഭ്യതകുറവ് കണക്കിലെടുത്ത് മഹാരാഷ്ട്ര പൂര്‍ണമായി അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും'മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഡല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമാകുന്നു; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement