COVID 19| ആറ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു: ഗ്രേറ്റര്‍ നോയിഡയിലെ OPPO ഫാക്ടറി അടച്ചിട്ടു
- Published by:user_49
- news18-malayalam
Last Updated:
സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന 3000ത്തിലധികം ജീവനക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായി ഓപ്പോ
ആറു ജീവനക്കാര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മൊബൈല്‍ ഫോണ്‍ കമ്പനി അടച്ചിട്ടു. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന 3000ത്തിലധികം ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായും ഓപ്പോ ഇന്ത്യ അറിയിച്ചു.
ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മൊബൈല്‍ നിര്‍മാണ യൂണിറ്റ് അടച്ചിടുന്നതായും കമ്പനി അധികൃതര്‍ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും കോവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ച ശേഷം കോവിഡ് നെഗറ്റീവായ ജീവനക്കാരെ ഉള്‍പ്പെടുത്തി കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കും.
TRENDING:സംസ്ഥാനത്ത് ബിവറേജസ് മദ്യവിൽപനശാലകളും ബാറുകളിലെ കൗണ്ടറുകളും ബുധനാഴ്ച തുറക്കും[NEWS]എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നീട്ടി[NEWS]വിദ്വേഷം പരത്തുന്ന പരിപാടികൾ; സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ [NEWS]
30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി കമ്പനികള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ചയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഓപ്പോ യൂണിറ്റ് പ്രവര്‍ത്തനം പുനഃരാരംഭിച്ചത്.
advertisement
Location :
First Published :
May 18, 2020 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ആറ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു: ഗ്രേറ്റര്‍ നോയിഡയിലെ OPPO ഫാക്ടറി അടച്ചിട്ടു