Covid 19 in Kerala| കേരളത്തില്‍ കോവിഡ് കേസുകളില്‍ നേരിയ വർധന; നാളെ അവലോകന യോഗം
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 6,599 ആണ്
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകളില്‍ നേരിയ വർധനവ്. നേരത്തെ ദൈനംദിന കേസുകള്‍ 20 മുതല്‍ 30വരെയായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിപ്പോൾ 50 ലേക്കും കഴിഞ്ഞ ദിവസം 70ലേക്കും എത്തിയതായാണ് റിപ്പോർട്ടുകൾ. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നാളെ കോവിഡ് അവലോകന യോഗം ചേരുന്നുണ്ട്.
Also Read- സൂര്യാഘാത സാധ്യത; വിദ്യാർത്ഥികളുടെ പരീക്ഷ ഉച്ചയ്ക്ക് നടത്തുന്നത് ബാലാവകാശ ലംഘനം: കെ.സുരേന്ദ്രൻ
രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 6,599 ആണ്. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് കോടി 47 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നത്തെ പ്രതിദിന കോവിഡ് നിരക്ക് 0.71 ശതമാനമാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ പോസിറ്റീവ് നിരക്ക് 0.91 ആണ്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 21, 2023 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 in Kerala| കേരളത്തില്‍ കോവിഡ് കേസുകളില്‍ നേരിയ വർധന; നാളെ അവലോകന യോഗം