COVID 19| ഉദരസംബന്ധമായ പ്രശ്നങ്ങളും കോവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങളും പരസ്പരബന്ധിതമെന്ന് പഠനം

Last Updated:

ഗുരുതരമായ കോവിഡ്-19 രോഗം ബാധിച്ച 106  രോഗികളിലും 68 കോവിഡ്-19 ബാധിക്കാത്തവരിലും ശാസ്ത്രജ്ഞർ പഠനം നടത്തി

Covid 19
Covid 19
കോവിഡ് 19 (COVID-19) പല ആളുകളിലും ദീർഘകാല ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. കോവി‍ഡിൽ നിന്ന് കരകയറിയ പല‍‍ർക്കും ക്ഷീണം, ബോധക്ഷയം, ഉറക്കമില്ലായ്മ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എന്നാൽ എല്ലാ പ്രശ്നങ്ങളുടെയും കാരണങ്ങൾ ഇതുവരെ വ്യക്തമല്ല.
ഇത്തരത്തിലുള്ള ദീർഘകാല കോവിഡ് പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനായി ഗട്ട് മൈക്രോബയോട്ട റിസർച്ച് സെന്റർ, ഗട്ട് മൈക്രോബയോം ഘടനയെ പോസ്റ്റ്-അക്യൂട്ട് കോവി‍ഡ്-19 സിൻഡ്രോമുമായി (PACS) ബന്ധിപ്പിക്കുന്നതിന് ഒരു പഠനം നടത്തി. കോവിഡ് ബാധിച്ചതിന് ശേഷം ആറ് മാസത്തിനുള്ളിൽ ദീർഘകാല കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവരിൽ വയറിനും പ്രശ്നങ്ങളുള്ളതായി ഈ പഠനത്തിൽ കണ്ടെത്തി.
ഗുരുതരമായ കോവിഡ്-19 രോഗം ബാധിച്ച 106  രോഗികളിലും 68 കോവിഡ്-19 ബാധിക്കാത്തവരിലും ശാസ്ത്രജ്ഞർ പഠനം നടത്തി. കോവിഡ്-19 ബാധിച്ചവരെ രോഗം ആരംഭിച്ചതിന് ശേഷം ആറ് മാസത്തേക്ക് വിശകലനത്തിന് വിധേയമാക്കി. 258 ആളുകളിൽ ശാസ്ത്രജ്ഞർ കൂടുതൽ വിശകലനം നടത്തി. കണ്ടെത്തലുകൾ കൃത്യമായി ലഭിക്കുന്നതിന്, ആറ് മാസം വരെ തുടർച്ചയായി രോഗലക്ഷണങ്ങളെക്കുറിച്ച് പഠിച്ചു.
advertisement
പി‌എ‌സി‌എസ് (post-acute COVID-19 syndrome) ബാധിച്ച ആളുകൾക്ക് ആറ് മാസത്തിനുള്ളിൽ ക്ഷീണം, ഓർമ്മക്കുറവ്, മുടി കൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെട്ടുവെന്ന് ഫലങ്ങൾ വെളിപ്പെടുത്തുന്നു. സാമ്പിൾ ഗ്രൂപ്പിന്റെ 76 ശതമാനവും ഈ പിഎസിഎസ് ലക്ഷണങ്ങൾ കാണിച്ചു. കൂടാതെ വയറിലെ ഗട്ട് മൈക്രോബയോമും ദീർഘകാല കോവിഡ് സങ്കീർണതകളും തമ്മിലുള്ള ബന്ധവും ഈ പഠനത്തിൽ കണ്ടെത്തി.
advertisement
ദീർഘകാലം നിലനിൽക്കുന്ന കോവിഡ് 19 സങ്കീർണതകളുമായി ബന്ധപ്പെട്ട ഈ പഠനം ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്. പോസ്റ്റ് കോവിഡ് സങ്കീർണതകൾ അനുഭവിക്കുന്നവരിലെ ഗട്ട് മൈക്രോബയോമിൽ ചില മാറ്റങ്ങൾ ഉണ്ടെന്നും പഠനത്തിലെ കണ്ടെത്തലുകൾ എടുത്തു കാണിക്കുന്നു. പിഎസിഎസിൽ നിന്ന് സമയബന്ധിതമായി എങ്ങനെ വീണ്ടെടുക്കൽ നടത്താമെന്ന് പഠിക്കാനാണ് ശാസ്ത്രജ്ഞർ ഇപ്പോൾ പദ്ധതിയിടുന്നത്.
advertisement
ദീര്‍ഘകാല കോവിഡ് നേരിടുന്ന രോഗികള്‍ക്ക് 200ലധികം ലക്ഷണങ്ങള്‍ ഉണ്ടായേക്കാമെന്ന് ലാന്‍സെറ്റ് ജേണലിലെ ഇ-ക്ലിനിക്കല്‍ മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു. 56 രാജ്യങ്ങളില്‍ നിന്നുള്ള 3,762 പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ (യുസിഎല്‍) ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് ലോംഗ് കോവിഡ് അഥവാ ദീര്‍ഘകാല കോവിഡിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണം നടന്നിരിക്കുന്നത്.
ദീര്‍ഘകാല കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ ക്ഷീണം, കഠിനാധ്വാനത്തിനു ശേഷമുള്ള അസ്വാസ്ഥ്യങ്ങള്‍, വിറയല്‍ എന്നിവയാണെന്ന് പഠനത്തില്‍ കണ്ടെത്തി. ചൊറിച്ചില്‍, ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍, ലൈംഗിക ശേഷിയില്ലായ്മ, ഹൃദയമിടിപ്പ്, ഓര്‍മ്മക്കുറവ്, കാഴ്ച മങ്ങല്‍, വയറിളക്കം എന്നിവയാണ് മറ്റ് ചില ലക്ഷണങ്ങള്‍. 10 അവയവങ്ങളെ ദീര്‍ഘകാല കോവിഡ് ബാധിക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ഉദരസംബന്ധമായ പ്രശ്നങ്ങളും കോവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങളും പരസ്പരബന്ധിതമെന്ന് പഠനം
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement