ന്യൂഡല്ഹി: ഏപ്രില് ഒന്നുമുതല് വാക്സിനേഷന്റെ മൂന്നാംഘട്ടം രാജ്യത്ത് ആരംഭിക്കുമെന്ന് കേന്ദ്ര സര്ക്കാര് അറിയിച്ചു. 45 വയസിനു മുകളിലുള്ള എല്ലാ പൗരന്മാര്ക്കുമാണ് വാക്സിന് ലഭിക്കുക. അതേസമയം രാജ്യത്ത് ചില പ്രദേശങ്ങളില് വര്ധിച്ചു വരുന്ന കോവിഡ് കേസുകള് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. മൂന്നാം ഘട്ട വാക്സിനേഷന് ആരംഭിക്കാനിരിക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള് ശ്രദ്ധിക്കാം. രാജ്യത്ത് കോവിഡ് വാക്സിന് ലഭിക്കാനായി വാക്സിന് സ്വീകരിക്കാന് അര്ഹരായവര് സ്വയം രജിസ്റ്റര് ചെയ്യണം. ഏപ്രില് ഒന്നു മുതല് 45 വയസ്സിനു മുകളിലുള്ളവര്ക്ക് വാക്സിന് സ്വീകരിക്കാന് അര്ഹരാണെന്ന് കേന്ദ്രമനന്ത്രി പ്രകാശ് ജാവഡേക്കര് വ്യക്തമാക്കിയിരുന്നു.
Also Read യു.പിയില് കന്യാസ്ത്രീകള് ആക്രമിക്കപ്പെട്ട സംഭവം: പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തെഴുതി
മറ്റു ആരോഗ്യ പ്രശ്നങ്ങള് ഇല്ലാത്തവര്ക്കും 45 വയസ്സിന് മുകളിലുള്ളവര്ക്കുമാണ് വാക്സിന് ലഭിക്കുക. കോവി ഷീല്ഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്ന സമയം 4-6 ആഴ്ചയില് നിന്ന് 6-8 ആഴ്ചയായി ഉയര്ത്താന് സര്ക്കാര് തിങ്കളാഴ്ച തീരുമാനിച്ചു. കോവാക്സിന് സ്വീകരിച്ച് രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് 28 ദിവസത്തിനു ശേഷമാണ്.
കോവിഡ് വാക്സിനേഷനെ കുറിച്ച് വിശദാംശങ്ങള് അറിയണമെങ്കില് കോവിന് ആപ്പലൂടെ അറിയാന് കഴിയും. കോവിഡ് വാക്സിന്റെ ഒരു ഡോസ് സ്വീകരിച്ചിട്ടുണ്ടെങ്കില് ആപ്പില് നിന്ന് വാക്സിനേഷന് സര്ട്ടിഫിക്കറ്റ് ഡൗണ്ലോഡ് ചെയ്യാന് കഴിയും. വാക്സിന് സ്വീകരിച്ച ശേഷവും കോവിഡ്-19 മാര്ഗ്ഗ നിര്ദേശങ്ങളും മറ്റ് പ്രതിരോധ നടപടികളും അവസാനിപ്പിക്കരുത്. മാസ്ക് ധരിക്കുക, സാനിറ്റൈസര് ഉപയോഗിക്കുക, ശരീരിക അകലം പാലിക്കുക എന്നിവ ശ്രദ്ധിക്കണം. ഗുരുതരമായ പാര്ശ്വഫലങ്ങള് ഉണ്ടാവുകയാണെങ്കില് ഡോക്ടറെ സമീപിക്കുക.
Also Read 2016ല് എയിംസ് സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; സോംനാഥ് ഭാരതിക്ക് രണ്ടു വര്ഷം തടവ്
വാക്സിനേഷന് രജിസ്റ്റര് ചെയ്യുന്നതിനായി പൗരന്മാര്ക്ക് അവരുടെ ഫോണ് നമ്പര് ഉപയോഗിച്ച് രജിസ്റ്റര് ചെയ്യാവുന്നതാണ്. രാജ്യത്ത് നിലവില് രണ്ട് വക്സിനുകള്ക്കാണ് അനുമതി നല്കിയിരിക്കുന്നത്. സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സഫഡിനുും അസ്ട്രസെനക്കയുടെയും കീഴില് നിര്മ്മിച്ച കോവിഷീല്ഡ് വാക്സിനും ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവാക്സിനുമാണ് വിതരണം ചെയ്യുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്ക്കെതിരെ പ്രതിരോധിക്കാന് ഇവ രണ്ടും ഫലപ്രദമാണെന്ന് കേന്ദ്ര സര്ക്കാര് അവകാശപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.