Somnath Bharti | 2016ല്‍ എയിംസ് സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; സോംനാഥ് ഭാരതിക്ക് രണ്ടു വര്‍ഷം തടവ്
Last Updated:
2016 സെപ്റ്റംബര്‍ 9ന് സോംനാഥ് ഭാരതിയും മുന്നൂറോളം പേരും ജെ.സി.ബി. ഓപ്പറേറ്ററും ചേര്‍ന്ന് എയിംസ് ആശുപത്രിയിയുടെ മതില്‍ പൊളിച്ചതാണ് കേസ്
ന്യൂഡല്‍ഹി: 2016ല്‍ എയിംസിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും, പൊതു സ്വത്ത് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ആം ആദ്മി എം.എല്‍.എ. സോംനാഥ് ഭാരതിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച് ഡല്‍ഹി കോടതി. ഡല്‍ഹി പൊലീസ് സോംനാഥ് ഭാരതിയെ കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ പീനല്‍ കോഡ് 149, 147, പൊതുസ്വത്ത് നഷ്ടം തടയല്‍ നിയമത്തിലെ സെക്ഷന്‍ 3 എന്നിവ പ്രകാരമാണ് സോംനാഥിനെതിരെ കേസെടുത്തത്.
അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ പാണ്ഡെ 2021 ജനുവരിയില്‍ ഒരു ലക്ഷം രൂപ പിഴയും രണ്ടു വര്‍ഷം തടവും ശിക്ഷ വിധിച്ചിരുന്നു. എയിംസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനായിരുന്നു ശിക്ഷ. എന്നല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുവനായി സോംനാഥ് ഭാരതിക്ക് ജാമ്യം ലഭിച്ചിരുന്നു.
'എനിക്ക് ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. എഫ്ഡിആര്‍ നമ്പര്‍ 659/2016 ലെ എല്‍ഡി എസിഎംഎം ഉത്തരവിനെതിരെ ഞാന്‍ അപ്പീല്‍ സമര്‍പ്പിക്കും. സമാനമായ കേസില്‍ നാലു പേരെ കുറ്റവിമുക്തമാക്കിയിട്ടുണ്ട്. ബാബ സാഹിബ് ഡോ: അംബേദ്കറുടെ ഇന്ത്യന്‍ ഭരണഘടനയില്‍ നല്‍കിയിട്ടുള്ള അവകാശങ്ങള്‍ കാരണം നീതി നിലനില്‍ക്കും. ഞാന്‍ ജാമ്യത്തിലാണ്, സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സുഹൃത്തുക്കള്‍ സഹായിച്ചു. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും ആണ് എന്റെ ശക്തി' രണ്ടു വര്‍ഷം ശിക്ഷിക്കപ്പെട്ടതിനു ശേഷം സോമനാഥ് ഭാരതി പറഞ്ഞിരുന്നു.
advertisement
2016 സെപ്റ്റംബര്‍ 9ന് സോംനാഥ് ഭാരതിയും മുന്നൂറോളം പേരും ജെ.സി.ബി. ഓപ്പറേറ്ററും ചേര്‍ന്ന് എയിംസ് ആശുപത്രിയിയുടെ മതില്‍ പൊളിച്ചതാണ് കേസ്. എയിംസ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ആര്‍.എസ്. റാവത്തില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാല്‍ കേസില്‍ തന്നെ വ്യാജമായി പ്രതിചേര്‍ക്കാനാണ് പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സാക്ഷികളും ശ്രമിച്ചതെന്ന് സോംനാഥ് ഭാരതി കോടതിയെ അറിയിച്ചു.
അതേസമയം 2018ല്‍ നവംബര്‍ 20ന് മാധ്യമപ്രവര്‍ത്തകയെ ആക്ഷേപിച്ചതിനെ തുടര്‍ന്ന് ഭാരതിക്കെതിരെ നല്‍കിയ മാനനഷ്ട കേസും ഡല്‍ഹി കോടതി ശനിയാഴ്ച അവസാനിപ്പിച്ചു. സോംനാഥ് ഭാരതി മാപ്പ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ കേസ് അവസാനിപ്പിച്ചത്.
advertisement
Summary: Somnath Bharti is sentenced to two years imprisonment on the charge of assaulting the AIIMS security staff in 2016. According to the prosecution, on September 9, 2016, Bharti, along with nearly 300 others, brought down the fence of a boundary wall at the All India Institute of Medical Sciences (AIIMS) here with a JCB operator.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 23, 2021 7:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Somnath Bharti | 2016ല്‍ എയിംസ് സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; സോംനാഥ് ഭാരതിക്ക് രണ്ടു വര്‍ഷം തടവ്