advertisement

Triple Drug Terapy | മൂന്നു മരുന്നുകൾ ചേർത്തുള്ള ചികിത്സ കോവിഡ് പ്രതിരോധത്തിൽ പുതിയ പ്രതീക്ഷയാകുന്നു

Last Updated:

Triple Drug Therapy | ഇത്തരത്തിൽ മരുന്നുകൾ സംയോജിപ്പിച്ചുനൽകിയ രോഗികളിൽ ശരാശരി ഏഴു ദിവസത്തിനുള്ളിൽ കൊറോണ വൈറസ് പരിശോധന നെഗറ്റീവ് ആയി

കോവിഡ് ചികിത്സയിൽ പുതിയ പ്രതീക്ഷയായി ഹോങ്കോങിലെ ഡോക്ടർമാർ. മൂന്നു ആന്‍റി വൈറൽ മരുന്നുകൾ സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. മൂന്നു ആന്‍റിവൈറൽ മരുന്നുകളുടെ സംയോജനം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും രോഗമുക്തി വേഗത്തിലാക്കുമെന്നും ഗവേഷകർ പറഞ്ഞു
എച്ച്ഐവിക്ക് ഉപയോഗിക്കുന്ന റിട്ടോണാവിർ, ലോപാനിവിർ എന്നിവയും ജനറൽ ആൻറിവൈറൽ മരുന്നായ റിബാവൈറിനും ബീറ്റാ ഇന്റർഫെറോൺ എന്ന മൾട്ടിപ്പിൾ സ്ക്ലിറോസിസ് മരുന്നും ചേർത്തുള്ള ചികിത്സയാണ് ഫലപ്രദമാകുന്നതെന്ന് ഹോങ്കോങിലെ ഡോക്ടർമാർ അവകാശപ്പെടുന്നത്.
ഇത്തരത്തിൽ മരുന്നുകൾ സംയോജിപ്പിച്ചുനൽകിയ രോഗികളിൽ ശരാശരി ഏഴു ദിവസത്തിനുള്ളിൽ കൊറോണ വൈറസ് പരിശോധന നെഗറ്റീവ് ആയി. എച്ച്ഐവിക്ക് ഉപയോഗിക്കുന്ന റിട്ടോണാവിർ, ലോപാനിവിർ എന്നിവ മാത്രമായി നൽകിയ രോഗികൾ ശരാശരി 12 ദിവസത്തിനുശേഷം രോഗമുക്തി നേടുന്നതായും ടീം ലാൻസെറ്റ് മെഡിക്കൽ ജേണൽ റിപ്പോർട്ട് ചെയ്തു.
advertisement
പഠനത്തിൽ ഉൾപ്പെടുത്തിയ എല്ലാ രോഗികൾക്കും മിതമായ ലക്ഷണങ്ങളുണ്ടായിരുന്നു. മൂന്നു മരുന്നുകൾ സംയോജിപ്പിച്ചുനൽകിയവരിൽ ഏഴു ദിവസത്തിനുശേഷം രോഗം ഭേദമായി. അതേസമയം രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നതിന് മുമ്പ് ഈ ചികിത്സ നൽകണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
മൂന്നു മരുന്നുകൾ സംയോജിപ്പിച്ചുനൽകിയ രോഗികളിൽ ചിലർ നാല് ദിവസത്തിനുള്ളിൽ രോഗമുക്തി നേടി. അതേസമയം ചികിത്സ വിജയമായെങ്കിലും ചിലർക്ക്  പാർശ്വഫലങ്ങൾ ഉണ്ടായിരുന്നുവെന്ന് ഗവേഷകർ പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Triple Drug Terapy | മൂന്നു മരുന്നുകൾ ചേർത്തുള്ള ചികിത്സ കോവിഡ് പ്രതിരോധത്തിൽ പുതിയ പ്രതീക്ഷയാകുന്നു
Next Article
advertisement
മദ്യപിച്ച് വാഹനമോടിച്ചതിന് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ
മദ്യപിച്ച് വാഹനമോടിച്ചതിന് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ
  • ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ സിഡ്‌നിയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തു

  • വാർണറുടെ ശരീരത്തിൽ അനുവദനീയ പരിധിയേക്കാൾ ഇരട്ടിയിലധികം മദ്യം കണ്ടെത്തിയതായി റിപ്പോർട്ട്

  • മെയ് മാസത്തിൽ വാർണർ കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്നും പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ പോയെന്നും അറിയിച്ചു

View All
advertisement