Covid 19 | അമേരിക്ക ആവശ്യപ്പെട്ട മരുന്ന് നൽകിയില്ലെങ്കിൽ പ്രതികാരനടപടിയുണ്ടാകും; ഇന്ത്യയ്ക്കെതിരെ മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

Last Updated:

Covid 19 | ഹൈഡ്രോക്ലോറോക്വിൻ മരുന്നിന്‍റെ കയറ്റുമതി തടയുകയാണെങ്കിൽ അമേരിക്കയുടെ പ്രതികാര നടപടിയുടെ ആഘാതം ഇന്ത്യ നേരിടേണ്ടിവരുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.

ന്യൂഡൽഹി: കോവിഡ് 19 ചികിത്സയ്ക്കായി മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് വിട്ടുനൽകിയില്ലെങ്കിൽ ഇന്ത്യ പ്രതികാര നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഹൈഡ്രോക്ലോറോക്വിൻ മരുന്നിന്‍റെ കയറ്റുമതി തടയുകയാണെങ്കിൽ അമേരിക്കയുടെ പ്രതികാര നടപടിയുടെ ആഘാതം ഇന്ത്യ നേരിടേണ്ടിവരുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.
"ഞായറാഴ്ച രാവിലെ ഞാൻ അദ്ദേഹത്തോട് (പ്രധാനമന്ത്രി മോദി) സംസാരിച്ചു. (ഹൈഡ്രോക്സിക്ലോറോക്വിൻ) കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് അദ്ദേഹം അനുവദിച്ചില്ലെങ്കിൽ തീർച്ചയായും, പ്രതികാരമുണ്ടാകാം, " കോവിഡ് -19 ടാസ്‌ക്ഫോഴ്‌സ് നടപടികളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ട്രംപ് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതായും യുഎസിനായി ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് വിട്ടുതരണമെന്ന് അഭ്യർത്ഥന നടത്തിയതായും ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു.
You may also like:ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]COVID 19 | ആരോഗ്യനില വഷളായി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിലേക്ക് മാറ്റി [PHOTO]UAEയിൽ ബേക്കറി ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പിയ സംഭവം: അറസ്റ്റു ചെയ്യപ്പെട്ടയാൾ കോവിഡ‍് ബാധിതനല്ലെന്ന് റിപ്പോർട്ട് [NEWS]
"ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയെ വിളിച്ചു. അവർ വലിയ അളവിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉൽപാദിപ്പിക്കുന്നുണ്ട്. മരുന്ന് വിട്ടുതരണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ഇന്ത്യ അതിന് ഗൗരവമായ പരിഗണന നൽകുന്നുവെന്നാണ് പ്രതീക്ഷിക്കുന്നത്," ട്രംപ് ശനിയാഴ്ച വൈറ്റ് ഹൌസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
advertisement
മാർച്ച് 25 ന് ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ഇന്ത്യ നിരോധിച്ചുവെങ്കിലും മാനുഷിക കാരണങ്ങളാൽ മരുന്നുകൾ ഉൾപ്പടെ ചില കയറ്റുമതി അനുവദിക്കാമെന്ന് ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | അമേരിക്ക ആവശ്യപ്പെട്ട മരുന്ന് നൽകിയില്ലെങ്കിൽ പ്രതികാരനടപടിയുണ്ടാകും; ഇന്ത്യയ്ക്കെതിരെ മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement