രണ്ടാഴ്ചയായി തുടർച്ചയായ ചുമ; പരിശോധനയിൽ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു
- Published by:user_49
Last Updated:
ഗൊറില്ലകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ലോകത്തിലെ തന്നെ ആദ്യ സംഭവമാണ്
കാലിഫോർണിയയിലെ സാന്‍ ഡീഗൊ മൃഗശാലയിലെ സഫാരി പാര്‍ക്കിലുള്ള ഗൊറില്ലകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ട് ഗൊറില്ലകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഈ മാസം ആദ്യവാരം രണ്ടു ഗൊറില്ലകള്‍ക്ക് ചുമയും പനിയും കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് ഗവർണർ ഗാവിൻ ന്യൂസോം പറഞ്ഞു.
ചുമയും പനിയും ശ്വാസ തടസവും ഗൊറില്ലകള്‍ക്ക് ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവയെ ക്വാറന്റീന്‍ ചെയ്തിട്ടുണ്ടെന്നും ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്നും മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലിസ പീറ്റേഴ്സണ്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ഗൊറില്ലകൾ ക്വറന്‍റീനിൽ തുടരുകയാണെന്നും എന്നാൽ അവര്‍ക്ക് പതിവ് പോലെ തന്നെ ഭക്ഷണവും മറ്റും നൽകുന്നുണ്ടെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.
Also Read ചരക്കു ട്രെയിനിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമം; ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
advertisement
കോവിഡ് ബാധിതനായ മൃഗശാലയിലെ ജീവനക്കാരനില്‍ നിന്നാകാം ഗൊറില്ലകള്‍ക്ക് രോഗം ബാധിച്ചതെന്നാണ് സൂചന. യുഎസില്‍ ഗൊറില്ലകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ലോകത്തിലെ തന്നെ ആദ്യ സംഭവമാണ്. അതേസമയം, മൃഗശാലയിലെ മറ്റ് മൃഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.
Location :
First Published :
January 12, 2021 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
രണ്ടാഴ്ചയായി തുടർച്ചയായ ചുമ; പരിശോധനയിൽ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു