കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകൾക്ക് കുറഞ്ഞ നിരക്കിൽ മേഘാലയ സന്ദർശിക്കാം; എങ്ങനെയെന്നല്ലേ?

Last Updated:

ജൂലൈ മുതൽ സെപ്റ്റംബർ വരെ പച്ച വിരിച്ചു നിൽക്കുന്ന മേഘാലയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം പാക്കേജിൽ ഉൾപ്പെടും

മേഘാലയിലെ ഒരു ട്രാവൽ കമ്പനി വളരെ കുറഞ്ഞ നിരക്കിൽ വടക്കു കിഴക്കൻ സംസ്ഥാനം സന്ദർശിക്കാനുള്ള ഓഫർ ഒരുക്കിയിരിക്കുകയാണ്. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ആളുകൾക്ക് വളരെ സുരക്ഷിതമായി കോവിഡ് ആരംഭിക്കുന്നതിനും മുമ്പത്തേതിന് തുല്യമായി യാത്രാ സൗകര്യങ്ങൾ ഒരുക്കുകയാണ് കമ്പനിയുടെ ഉദ്ദേശം.
മേഘ് എന്ന യാത്രാ കമ്പനി ഒരുക്കുന്ന ഈ പാക്കേജ് ആറു പകലും അഞ്ച് രാത്രികളും നീളുന്നതാണ്. കേവലം 19,495 രൂപ മാത്രം ചെലവുള്ള ഈ ട്രിപ്പിന്റെ വിമാന ടിക്കറ്റുകൾ അടക്കം കമ്പനി വഹിക്കും. ജൂലൈ മുതൽ സെപ്റ്റംബർ വരെ പച്ച വിരിച്ചു നിൽക്കുന്ന മേഘാലയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം പാക്കേജിൽ ഉൾപ്പെടും എന്ന് കമ്പനി അവകാശപ്പെടുന്നു.
ആദ്യ ദിവസം യാത്രക്കാർ അവരവരുടെ സ്ഥലത്തു നിന്ന് ഗുവാഹത്തി എയർപോർട്ടിൽ എത്തിച്ചേരും. വിമാനത്താവളത്തിൽ വച്ച് മേഘ് പ്രതിനിധികൾ യാത്രക്കാരെ സ്വീകരിക്കുകയും നേരെ ചിറാപുഞ്ചിയിലേക്ക് കൊണ്ടു പോവുകയും ചെയ്യും.
advertisement
ഉമിയം തടാകം, മോക്ഡോക്ക് ഡിംപെപ് വ്യൂപോയിന്റ് തുടങ്ങി ഈ വടക്കുകിഴക്കൻ സംസ്ഥാനത്തിലെ പ്രകൃതിരമണീയമായ എല്ലാവിധ സ്ഥലങ്ങളും ഈ ട്രിപ്പ് കവർ ചെയ്യും എന്നാണ് മേഘ് കമ്പനി അവകാശപ്പെടുന്നത്. ആദ്യ ദിവസം യാത്രക്കാർക്കായി രാത്രി ഭക്ഷണത്തിനുശേഷം ചിറാപുഞ്ചിയിൽ തന്നെ ഹോട്ടൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തുടർന്നുള്ള ദിവസങ്ങളിൽ മവ്ലിനോംഗ് വില്ലേജ്, ലിവിംഗ് റൂട്ട് ബ്രിഡ്ജ്, മോഫ്ലാംഗ് സാക്രഡ് ഫോറസ്റ്റ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർഷിച്ച ശേഷം ഗുവാഹത്തിയിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തിൽ വെച്ച് യാത്ര അവസാനിക്കും.
advertisement
എഴുപതു കഴിഞ്ഞ യാത്രക്കാർക്ക് സഹായത്തിന് മറ്റൊരാൾ കൂടി ഉണ്ടാവണം എന്ന് കമ്പനി പറയുന്നു. യാത്രക്ക് മുന്പ് ആരോഗ്യ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ഇവർക്ക് ട്രിപ്പ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
ഇന്ത്യയിലെ യാത്രാപ്രിയർ വളരെ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലങ്ങളാണ് മേഘാലയ ഉൾപ്പെടുന്ന വടക്കു കിഴക്ക൯ സംസ്ഥാനങ്ങൾ. കോവിഡ് കേസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആളുകൾ യാത്ര ചെയ്യുന്നത് കുറഞ്ഞിരുന്നു.
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം അതിശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. രോഗികളുടെ പ്രതിദിനക്കണക്കിൽ ഓരോ ദിവസവും റെക്കോഡ് വർധനവാണുണ്ടാകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിനംപ്രതി ഒരുലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 1,84,372 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി വ്യാപിച്ച ശേഷം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.
advertisement
രാജ്യത്ത് ഇതുവരെ 1,38,73,825 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,23,36,036 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 13,65,704 സജീവ കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നതാണ് ആശങ്ക ഉയർത്തുന്ന മറ്റൊരു ഘടകം. കോവിഡ് നിയന്ത്രണവിധേയമായ ഒരുഘട്ടത്തിൽ രാജ്യത്തെ സജീവ കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ വൻ വര്‍ധനവാണുണ്ടായിരിക്കുന്നത്.
Keywords: Meghalaya, Meghalaya tours, travel company, cherrapunji, covid vaccine, മേഘാലയ, മേഘാലയ ടൂർ, കോവിഡ് വാക്സി൯, ചിറാപുഞ്ചി
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകൾക്ക് കുറഞ്ഞ നിരക്കിൽ മേഘാലയ സന്ദർശിക്കാം; എങ്ങനെയെന്നല്ലേ?
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement