ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. പക്ഷേ, നിരവധി ഇളവുകളാണ് ലോക്ക്ഡൗൺ അഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തർസംസ്ഥാന യാത്രകൾക്കും സംസ്ഥാനങ്ങൾക്ക് ഉള്ളിലുള്ള യാത്രകൾക്കും ഏർപ്പെടുത്തിയ വിലക്കുകൾക്ക് ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിൽ ഇളവുകൾ അനുവദിക്കും.
ലോക്ക്ഡൗൺ അഞ്ചാംഘട്ടം ജൂൺ ഒന്നുമുതൽ ജൂൺ 30 വരെയാണ്. അതേസമയം, യാത്രകൾക്കുള്ള ഇളവുകൾ കന്റയിൻമെന്റ് സോണുകളിൽ ബാധകമായിരിക്കില്ല. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് അനുസരിച്ച് ആയിരിക്കും കന്റയിൻമെന്റ് സോണുകളിലെ യാത്രകൾ.
"ആളുകളുടെയും സാധനങ്ങളുടെയും സംസ്ഥാനത്തിന് ഉള്ളിലുള്ള യാത്രകളും അന്തർസംസ്ഥാന യാത്രകൾക്കും വിലക്ക് ഉണ്ടായിരിക്കില്ല. ഇത്തരം യാത്രകൾക്കായി പ്രത്യേക അനുമതിയോ അനുവാദമോ ഇ-പെർമിറ്റോ ആവശ്യമില്ല." - ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അതേസമയം, സംസ്ഥാനങ്ങൾക്ക് സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.