നൂറുവയസുള്ള വൃദ്ധക്കും രക്ഷയില്ല; ഇരയായത് ക്രൂരമായ ബലാത്സംഗത്തിന്

Last Updated:
കൊൽക്കത്ത: രണ്ട് ദിവസത്തിന് ശേഷം പശ്ചിമബംഗാളിൽ നിന്നും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരതയുടെ വാർത്ത. ബംഗാളിലെ നാദിയ ജില്ലയിൽ നൂറുവയസുകാരിയായ വൃദ്ധ ക്രൂരമായ ബലാത്സംഗത്തിനിരയായി. 20കാരനാണ് വൃദ്ധയോട് ക്രൂരത കാട്ടിയത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. പ്രതിയായ അർഗ ബിശ്വാസ് (അഭിജിത്) എന്ന യുവാവിനെ വൃദ്ധയുടെ ബന്ധുക്കൾ തന്നെയാണ് പിടികൂടിയത്. സംഭവത്തിൽ ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി ചക്ദാ പൊലീസ് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.
ഗംഗാപ്രസാദ്പൂരിൽ നിന്നുള്ള യുവാവാണ് വൃദ്ധയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വൃദ്ധയെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം ആശുപത്രിയിൽ നിന്ന് മാറ്റി.
advertisement
പശ്ചിമബംഗാളിലെ ജൽപൈഗുരി ജില്ലയിൽ രണ്ട് ദിവസം മുൻപാണ് യുവതി 'നിർഭയ' മോഡൽ ക്രൂരതക്കിരയായത്. ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നു. ഭൂമിതർക്കവുമായി ബന്ധപ്പെട്ട് യുവതിയെ ബന്ധുതന്നെ ഈ ക്രൂരകൃത്യം നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നൂറുവയസുള്ള വൃദ്ധക്കും രക്ഷയില്ല; ഇരയായത് ക്രൂരമായ ബലാത്സംഗത്തിന്
Next Article
advertisement
Daily Horoscope October 29 | ഒരു പഴയ പ്രശ്‌നം ഇന്ന് പരിഹരിക്കപ്പെടും; പുതിയ സുഹൃത്തുക്കളെ ലഭിക്കും: ഇന്നത്തെ രാശിഫലം അറിയാം
Daily Horoscope October 29 | ഒരു പഴയ പ്രശ്‌നം ഇന്ന് പരിഹരിക്കപ്പെടും; പുതിയ സുഹൃത്തുക്കളെ ലഭിക്കും:ഇന്നത്തെ രാശിഫലം
  • പഴയ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ സുഹൃത്തുക്കൾ ലഭിക്കും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയവും പുതിയ സൗഹൃദങ്ങളും അനുഭവപ്പെടും

  • കന്നി രാശിക്കാർക്ക് ബന്ധങ്ങളിൽ പ്രക്ഷുബ്ധതയും നേരിടും

View All
advertisement