മൊബൈലില്‍ അശ്ശീല വീഡിയോ കണ്ട് 15-കാരന്‍ അഞ്ച് വയസുകാരിയെ മിഠായികൊടുത്ത് പീഡിപ്പിച്ചു
- Published by:meera_57
- news18-malayalam
Last Updated:
ആണ്‍കുട്ടിക്കെതിരെ പോക്‌സോ നിയമം ഉള്‍പ്പെടെയുള്ള പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്
പ്രയാഗ്‌രാജില്‍ (Prayagraj) അയല്‍വാസിയായ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 15 വയസ്സുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടികള്‍ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന ഫോണ്‍ ഉപയോഗത്തെ കുറിച്ചുള്ള ആശങ്കകളിലേക്ക് വീണ്ടും ശ്രദ്ധക്ഷണിക്കുകയാണ് ഈ സംഭവം.
സെപ്റ്റംബര്‍ നാലിന് വെകുന്നേരം പ്രയാഗ്‍രാജിലെ ഗംഗാപറിലെ മൗ ഐമ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. അഞ്ച് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി മിഠായി നല്‍കി ആകര്‍ഷിച്ചാണ് പീഡിപ്പിച്ചതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി മിഠായി കൊടുത്ത് പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് പുലര്‍ച്ചെ 15-കാരനെ പോലീസ് അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി തന്റെ ഫോണില്‍ അശ്ശീല വീഡിയോകള്‍ കണ്ടിരുന്നതായി സമ്മതിച്ചിട്ടുണ്ട്. ഇതാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പ്രകൃതിവിരുദ്ധ പ്രവൃത്തികള്‍ക്ക് ശ്രമിച്ചതായും പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആണ്‍കുട്ടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
advertisement
ആണ്‍കുട്ടിക്കെതിരെ പോക്‌സോ നിയമം ഉള്‍പ്പെടെയുള്ള പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ഇത് കൂട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും കാരണമായി. ഫോണില്‍ അശ്ശീല വീഡിയോ കണ്ട് 15-കാരന്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വാര്‍ത്ത ഒരു മുന്നറിയിപ്പാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഒരാള്‍ കുറിച്ചു. ഒരു വശത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് എണ്ണമറ്റ ഗുണങ്ങളുണ്ടെങ്കിലും അതിനേക്കാള്‍ ദോഷങ്ങളുമുണ്ടെന്ന് അയാള്‍ എഴുതി. ഫോണ്‍ കുട്ടികള്‍ക്ക് ദോഷമാണോ അല്ലയോ എന്ന ചോദ്യവും ഈ സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നുണ്ട്.
advertisement
ഈ പോസ്റ്റ് വളരെ പെട്ടെന്ന് ഓണ്‍ലൈനില്‍ ശ്രദ്ധനേടി. കുട്ടികളിലെ ഫോണ്‍ ഉപയോഗത്തെ കുറിച്ച് വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തുകയും ചെയ്തു.
മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ഒരു പ്രായപരിധി ഉണ്ടായിരിക്കണമെന്ന് ഒരു ഉപയോക്താവ് നിര്‍ദ്ദേശിച്ചു. അശ്ശീലം കുട്ടികളിലേക്ക് എങ്ങനെ എത്തുന്നുവെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇത്തരം അശ്ശീല സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അയാള്‍ നിര്‍ദ്ദേശിച്ചു. 18 വയസ്സ് വരെ കുട്ടികളെ ഫോണില്‍ നിന്ന് അകറ്റി നിര്‍ത്താനായിരുന്നു മറ്റൊരു നിര്‍ദ്ദേശം.
advertisement
കുട്ടികള്‍ക്കിടയിലെ അനിയന്ത്രിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ആരോഗ്യപരവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുട്ടികളുടെ കണ്ണുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ശ്രദ്ധക്കുറവുണ്ടാക്കുകയും ഭാഷയോ വൈജ്ഞാനിക വികാസമോ മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് ആത്യന്തികമായി അവരുടെ പഠനത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.
ശാരീരികവും മാനസികവുമായ ഈ പ്രത്യാഘാതങ്ങള്‍ക്കൊപ്പം അനുചിതമായ ഉള്ളടക്കത്തിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം ആണ് ഏറ്റവും വലിയ അപകടങ്ങളിലൊന്ന്. കുട്ടികള്‍ അബദ്ധത്തില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ കാണുകയോ ജിജ്ഞാസ കാരണം അത് വീണ്ടും അന്വേഷിക്കുകയും ചെയ്യാം. എട്ടോ ഒമ്പതോ വയസ്സുള്ള കുട്ടികള്‍ പോലും ഇതിനകം ഓണ്‍ലൈനില്‍ മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം കണ്ടിട്ടുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. അത്തരം ഉള്ളടക്കങ്ങള്‍ കാണുന്നത് കുട്ടികളിൽ ഷോക്ക്, ദേഷ്യം, വര്‍ദ്ധിച്ച ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം എന്നിവയ്ക്ക് കാരണമാകും.
advertisement
സൈബര്‍ ബുള്ളിയിങ്ങും സുഹൃത്തുക്കളില്‍ നിന്നുള്ള ഓണ്‍ലൈന്‍ സമ്മര്‍ദ്ദവും കുട്ടികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ പലപ്പോഴും മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ശ്രദ്ധയില്‍പ്പെടാതെ പോകുന്നു. കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മാതാപിതാക്കളും അധ്യാപകരും വീക്ഷിക്കണം. ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും കുട്ടികളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കും. സ്‌ക്രീന്‍ സമയത്തിന് പരിധി നിശ്ചയിക്കുന്നതും മാതാപിതാക്കള്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതും ഇന്റര്‍നെറ്റ് സുരക്ഷയെ കുറിച്ച് തുറന്നു സംസാരിക്കുന്നതും അപകട സാധ്യതകള്‍ കുറയ്ക്കും.
Location :
Thiruvananthapuram,Kerala
First Published :
October 07, 2025 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൊബൈലില്‍ അശ്ശീല വീഡിയോ കണ്ട് 15-കാരന്‍ അഞ്ച് വയസുകാരിയെ മിഠായികൊടുത്ത് പീഡിപ്പിച്ചു