Explained: ആരാണ് ഉയ്ഗർ മുസ്ലീങ്ങൾ? ചൈനയുടെ വംശഹത്യയ്ക്കെതിരെ പ്രതിഷേധം ശക്തം, ഉപരോധം ഏർപ്പെടുത്തി വിവിധ രാജ്യങ്ങൾ

Last Updated:

തീവ്രവാദത്തിനെതിരെ പോരാടാൻ ഉപയോഗിക്കുന്ന 'പുനർ-വിദ്യാഭ്യാസ' സൗകര്യങ്ങളാണ് ക്യാമ്പുകളിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ചൈനയുടെ അവകാശവാദം.

ഉയ്ഗർ മുസ്ലീങ്ങളോടുള്ള ചൈനയുടെ സമീപനം ലോകമെമ്പാടും വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്. സിൻജിയാങ്ങിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലെ മുസ്ലീം വിഭാഗമാണ് ഉയ്ഗർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒരു മില്യണിലധികം ഉയ്ഗർ മുസ്ലീങ്ങളെ ചൈന തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് വിവരം. എന്നാൽ, 'പുനർ വിദ്യാഭ്യാസ ക്യാമ്പുകൾ' ആണ് നടത്തുന്നതെന്നാണ് ചൈനയുടെ അവകാശവാദം.
എന്നാൽ, ഉയ്ഗറുകളെ നിർബന്ധിത തൊഴിലാളികളായി ഉപയോഗിച്ചതിനും സ്ത്രീകളിൽ നിർബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തിയതിനും തെളിവുകളുണ്ട്. ഉയ്ഗറുകളെ അടിച്ചമർത്തുന്നതിലൂടെ ചൈന വംശഹത്യയും മനുഷ്യരാശിക്ക് തന്നെ എതിരായ കുറ്റകൃത്യങ്ങളാണ് ചെയ്യുന്നതെന്നാണ് അമേരിക്കയുടെ ആരോപണം.
ആരാണ് ഉയ്ഗറുകൾ?
വടക്കു പടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് പ്രദേശത്ത് താമസിക്കുന്നവരാണിവർ. ഏകദേശം 12 മില്യൺ ഉയ്ഗറുകളുണ്ട്. ഇവരിൽ കൂടുതലും മുസ്ലിം വിഭാഗക്കാരാണ്. ഈ മേഖല ഔദ്യോഗികമായി സിൻജിയാങ് ഉയ്ഗർ സ്വയംഭരണ പ്രദേശം (XUAR) എന്നാണ് അറിയപ്പെടുന്നത്. തുർക്കിഷ് ഭാഷയ്ക്ക് സമാനമായി ഉയ്ഗറുകൾ സ്വന്തം ഭാഷയാണ് സംസാരിക്കുന്നത്. സിൻജിയാങിലെ ജനസംഖ്യയുടെ പകുതിയിൽ താഴെയാണ് ഉയ്ഗറുകൾ. അടുത്ത വർഷങ്ങളിലായി ഹാൻ ചൈനീസ് (ചൈനയുടെ വംശീയ ഭൂരിപക്ഷം) സിൻജിയാങ്ങിലേക്ക് വൻതോതിൽ കുടിയേറുന്നുണ്ട്. ഇതോടെ തങ്ങളുടെ സംസ്കാരവും ഉപജീവനമാർഗവും അപകടത്തിൽ ആകുമെന്നാണ് ഉയ്ഗറുകളുടെ ഭയം.
advertisement
എവിടെയാണ് സിൻജിയാങ്?
ചൈനയുടെ വടക്ക് - പടിഞ്ഞാറ് ഭാഗത്താണ് സിൻജിയാങ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രദേശമാണിത്. ടിബറ്റിനെ പോലെ സ്വയംഭരണാധികാരമാണ് ഇവിടെ. സ്വയംഭരണത്തിന് ചില അധികാരങ്ങളുണ്ടെങ്കിലും പ്രായോഗികമായി ഇരു പ്രദേശങ്ങളും കേന്ദ്ര സർക്കാരിന്റെ വലിയ നിയന്ത്രണങ്ങൾക്ക് കീഴിലാണ്. ലോകത്തിലെ പരുത്തിയുടെ അഞ്ചിലൊന്ന് ഉത്പാദിപ്പിക്കുന്ന പ്രദേശമാണ് സിൻജിയാങ്. എണ്ണ, പ്രകൃതിവാതകം എന്നിവയാൽ സമ്പന്നമാണ് ഇവിടം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഉയ്ഗറുകൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. പക്ഷേ, ഈ പ്രദേശം 1949ൽ ചൈനയുടെ പുതിയ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ പൂർണ നിയന്ത്രണത്തിലാകുകയായിരുന്നു.
advertisement
ചൈനയ്‌ക്കെതിരായ ആരോപണങ്ങൾ എന്തൊക്കെ?
ഉയ്ഗറുകൾക്കെതിരെ ചൈന വംശഹത്യ നടത്തുന്നതായാണ് അമേരിക്കയുടെ ആരോപണം. ക്യാമ്പുകളിൽ ഉയ്ഗർ മുസ്ലീങ്ങളെ പാർപ്പിക്കുന്നതിനൊപ്പം ജനസംഖ്യയെ അടിച്ചമർത്തുന്നതിനായി ഉയ്ഗർ സ്ത്രീകളെ അധികൃതർ നിർബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിദേശരാക്കുന്നതായും കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
സിൻജിയാങ്ങിലെ 'തീവ്രവാദ വിരുദ്ധ കേന്ദ്രങ്ങളിൽ' ഒരു മില്യൺ ആളുകളെ ചൈനക്കാർ തടവിൽ വച്ചിരിക്കുന്നതായി വിശ്വസനീയമായ റിപ്പോർട്ടുകൾ ഉണ്ടെന്ന് 2018ലെ യുഎൻ മനുഷ്യാവകാശ സമിതി അറിയിച്ചു. ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് 2020ൽ സിൻജിയാങ്ങിലെ 380 ൽ കൂടുതൽ 'റീ-എഡ്യൂക്കേഷൻ ക്യാമ്പുകളുടെ' തെളിവുകൾ കണ്ടെത്തിയിരുന്നു. ഇത് നിലവിൽ മുൻ കണക്കുകളെ അപേക്ഷിച്ച് 40% വർദ്ധിച്ചതായാണ് വിവരം.
advertisement
ഉപരോധം, സിൻജിയാങ്ങിന്റെ വടക്ക് - പടിഞ്ഞാറൻ മേഖലയിലെ ക്യാമ്പുകളിൽ ചൈന ഉയ്ഗർ മുസ്ലീങ്ങളെ തടഞ്ഞു വച്ചിരിക്കുകയാണെന്നും ഇവർക്ക് കനത്ത പീഡനങ്ങൾ, നിർബന്ധിത തൊഴിൽ, ലൈംഗിക പീഡനം എന്നിവയാണ് നേരിടേണ്ടി വരുന്നതെന്നുമാണ് വിവരം. ഇതിനെതിരെ യൂറോപ്യൻ യൂണിയൻ, യുകെ, യുഎസ്, കാനഡ എന്നിവയുടെ ഏകോപന ശ്രമമായി ഉപരോധം ഏർപ്പെടുത്തി. യൂറോപ്യൻ ഉദ്യോഗസ്ഥർക്കെതിരെ ചൈനയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
തീവ്രവാദത്തിനെതിരെ പോരാടാൻ ഉപയോഗിക്കുന്ന 'പുനർ-വിദ്യാഭ്യാസ' സൗകര്യങ്ങളാണ് ക്യാമ്പുകളിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ, ഉയ്ഗറുകളുടെ ചികിത്സ ഏറ്റവും അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച ഉപരോധം നുണകളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് ചൈന തിങ്കളാഴ്ച വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: ആരാണ് ഉയ്ഗർ മുസ്ലീങ്ങൾ? ചൈനയുടെ വംശഹത്യയ്ക്കെതിരെ പ്രതിഷേധം ശക്തം, ഉപരോധം ഏർപ്പെടുത്തി വിവിധ രാജ്യങ്ങൾ
Next Article
advertisement
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
  • പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ ഭരണം നഷ്ടപ്പെടുത്തി

  • 16 വാർഡുകളുള്ള പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫ് 5, എൽഡിഎഫ് 2, സ്വതന്ത്രർ 3 സീറ്റുകൾ നേടി

  • ഇരുമുന്നണികളുടെ പിന്തുണയോടെ സ്വതന്ത്രനായ സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

View All
advertisement