നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബംഗാളില്‍ ആദിവാസി യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഇരയ്ക്ക് 10000രൂപ പിഴശിക്ഷ വിധിച്ച് 'നാ‌‌ട്ടു കോ‌ടതി'

  ബംഗാളില്‍ ആദിവാസി യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഇരയ്ക്ക് 10000രൂപ പിഴശിക്ഷ വിധിച്ച് 'നാ‌‌ട്ടു കോ‌ടതി'

  സമുദായത്തിന് പുറത്തുള്ള ആളെ പ്രണയിച്ചതിന് നാ‌‌ട്ടുകൂ‌‌ട്ടം തന്നെ വിധിച്ച ശിക്ഷയാണ് കൂട്ടബലാത്സംഗം എന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

  rape

  rape

  • Share this:
   ബിർഭം: 32 വയസുകാരിയായ ആദിവാസി യുവതി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലാണ് സംഭവം. പരാതിയു‌ടെ അ‌‌ടിസ്ഥാനത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 18നാണ് കേസിന് ആസ്പദമായ സംഭവം.

   വിധവയും മൂന്നുമക്കളുടെ അമ്മയുമായ യുവതി ഇവരുടെ കാമുകനുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെ അഞ്ചംഗ സംഘം വഴിയിൽ ത‌ടഞ്ഞു നിർത്തി ഇരുവരെയും തട്ടിക്കൊണ്ടു പോയി എന്നാണ് പരാതിയിൽ യുവതി ആരോപിക്കുന്നത്. ആ രാത്രി മുഴുവൻ ഒരു മുറിയിൽ പൂട്ടിയിട്ടു. അ‌ടുത്തദിവസം സമീപത്തെ കാട്ടിലേക്കെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നാണ് ബിരുഭം അഡീഷണൽ സൂപ്രണ്ടന്‍റ് സുബിമൽ പോൾ അറിയിച്ചത്.
   You may also like:കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച മന്ത്രിയും സീനിയർ മാൻഡ്രേക്കായ മുഖ്യമന്ത്രിയും [NEWS]മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിൽ'; PWCയിൽ രണ്ട് അവതാരങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA [NEWS] Prabhas | ആദിപുരുഷിനു‌ വേണ്ടി വമ്പൻ മേക്കോവറിൽ പ്രഭാസ് എത്തുന്നു [NEWS]

   സംഭവം നടന്ന് തിരികെ വന്ന തങ്ങൾക്ക് നാട്ടുപഞ്ചായത്തിന്‍റേ വിചാരണ നേരിടേണ്ടി വന്നുവെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. യുവതിയെയും കാമുകനെയും കുറ്റവിചാരണ ചെയ്ത നാട്ടുകോടതി ഇരുവർക്കും 10000, 50000 രൂപ വീതം പിഴ ശിക്ഷ വിധിച്ചുവെന്നാണ് പരാതി. സമുദായത്തിന് പുറത്തുള്ള ആളെ പ്രണയിച്ചതിന് നാ‌‌ട്ടുകൂ‌‌ട്ടം തന്നെ വിധിച്ച ശിക്ഷയാണ് കൂട്ടബലാത്സംഗം എന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഈ വിഷയത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}