advertisement

കോഴിക്കോട് സൈബർ സെക്യൂരിറ്റി വിദഗ്ധന്‍റെ വീട്ടില്‍ മോഷണം; പട്ടാപ്പകൽ വീട് കുത്തി തുറന്ന് 18 പവൻ സ്വർണം കവർന്നു

Last Updated:

വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനെട്ടര പവൻ സ്വർണാഭരണങ്ങൾ കവർന്നു

News18
News18
കോഴിക്കോട്: പ്രമുഖ സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപത്തെ പൊൽപ്പായമനയിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനെട്ടര പവൻ സ്വർണാഭരണങ്ങൾ കവർന്നു.
ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ വിനോദ് ഭട്ടതിരിപ്പാടും കുടുംബവും തൃശ്ശൂരിൽ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു കവർച്ച. വൈകീട്ട് ആറുമണിയോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നെക്ലേസ്, മാല, വളകൾ, ബ്രേസ്‌ലെറ്റ്, കമ്മലുകൾ, മോതിരം, വാച്ച് തുടങ്ങിയവ നഷ്ടപ്പെട്ടതായി കണ്ടെത്തി.
നടക്കാവ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്ത് പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.നടക്കാവ് എസ്.ഐ സി.പി. ലിനേഷിനാണ് അന്വേഷണ ചുമതല.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് സൈബർ സെക്യൂരിറ്റി വിദഗ്ധന്‍റെ വീട്ടില്‍ മോഷണം; പട്ടാപ്പകൽ വീട് കുത്തി തുറന്ന് 18 പവൻ സ്വർണം കവർന്നു
Next Article
advertisement
പത്തുലക്ഷം ഓട്ടോ ഡ്രൈവർ തട്ടിയെടുത്തെന്ന് റോഡിൽ ബഹളംവച്ച് 60കാരി; കള്ളം പൊളിച്ച് പോലീസ്
പത്തുലക്ഷം ഓട്ടോ ഡ്രൈവർ തട്ടിയെടുത്തെന്ന് റോഡിൽ ബഹളംവച്ച് 60കാരി; കള്ളം പൊളിച്ച് പോലീസ്
  • പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവർ തട്ടിയെന്ന ആരോപണം വ്യാജമാണെന്ന് പോലീസ് തെളിയിച്ചു

  • സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അക്രമമോ ഓട്ടോയോ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു

  • പണം ഓമനയമ്മയുടെ വീട്ടിലും ഓഫീസിലും കണ്ടെത്തിയതോടെ കള്ളം സമ്മതിച്ച് പോലീസ് കേസെടുത്തു

View All
advertisement