പത്തുലക്ഷം ഓട്ടോ ഡ്രൈവർ തട്ടിയെടുത്തെന്ന് റോഡിൽ ബഹളംവച്ച് 60കാരി; കള്ളം പൊളിച്ച് പോലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഓമനയമ്മ പറഞ്ഞ തരത്തിലുള്ള അക്രമങ്ങളോ ഓട്ടോയോ കണ്ടെത്താനായില്ല. ഇതോടെ പോലീസിന് സംശയം തോന്നി
തിരുവനന്തപുരം: ട്രഷറിയിൽ അടയ്ക്കാൻ കൊണ്ടുപോയ പണം ഓട്ടോ ഡ്രൈവർ തട്ടിയെടുത്തെന്ന ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. വലിയകലുങ്ക് സ്വദേശിനി ഓമനയമ്മ (60) ആണ് പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് റോഡിൽ കിടന്ന് പരിഭ്രാന്തി പരത്തിയത്. എന്നാൽ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ പണം ഇവരുടെ വീട്ടിൽ നിന്നും ഓഫീസിൽ നിന്നും കണ്ടെടുത്തു.
സംഭവം
ബുധനാഴ്ച രാവിലെ 11.30-ഓടെ വെള്ളനാട് സൊസൈറ്റി റോഡിന് സമീപമായിരുന്നു സംഭവം. വെള്ളനാട് ട്രഷറിയിലേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവർ തള്ളിയിട്ട് പത്തുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഓമനയമ്മ നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്. പരിക്കേറ്റെന്ന് കരുതി ഇവരെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കള്ളം പൊളിഞ്ഞത് ഇങ്ങനെ
പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഓമനയമ്മ പറഞ്ഞ തരത്തിലുള്ള അക്രമങ്ങളോ ഓട്ടോയോ കണ്ടെത്താനായില്ല. ഇതോടെ പോലീസിന് സംശയം തോന്നി. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ താൻ കള്ളം പറഞ്ഞതാണെന്ന് ഓമനയമ്മ സമ്മതിച്ചു.
advertisement
ചോദ്യം ചെയ്യലിൽ ലഭിച്ച വിവരമനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ 6 ലക്ഷം രൂപ ഇവരുടെ വീടിന്റെ അടുക്കളയിൽ നിന്നും, ബാക്കി തുക ആധാരമെഴുത്ത് ഓഫീസിൽ നിന്നും കണ്ടെടുത്തു.
പറണ്ടോട് സ്വദേശിയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ട്രഷറിയിൽ അടയ്ക്കേണ്ട തുകയായിരുന്നു ഇത്. എന്തിനാണ് ഇത്തരമൊരു നാടകം കളിച്ചതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Summary: The Aryanad Police in Thiruvananthapuram have exposed a fraudulent robbery claim made by a 60-year-old document writer named Omanayamma. The woman had initially created a scene on the road, claiming that an auto-driver had assaulted her and fled with ₹10 lakh intended for a treasury deposit.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 26, 2026 11:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തുലക്ഷം ഓട്ടോ ഡ്രൈവർ തട്ടിയെടുത്തെന്ന് റോഡിൽ ബഹളംവച്ച് 60കാരി; കള്ളം പൊളിച്ച് പോലീസ്










