അയല്‍സംസ്ഥാന തൊഴിലാളികള്‍ എത്തിച്ചുനൽകും; അടിമാലിയിൽ പിടിയിലായ 19കാരന്റെ കയ്യിലെ പൊതിയിലെ ഉള്ളടക്കം
- Published by:meera_57
- news18-malayalam
Last Updated:
പെരുമ്പാവൂരില്‍ നിന്ന് രാജാക്കാട്ടിലേക്ക് വരുന്ന വഴിമധ്യേ അടിമാലി ഇരുമ്പുപാലത്തിന് സമീപം വച്ചാണ് ഇയാള്‍ പിടിയിലായത്
രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. രാജാക്കാട് സ്വദേശി അഭിനന്ദ് (19) ആണ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പിടിയിലായത്. അടിമാലിക്ക് സമീപം ഇരുമ്പുപാലത്തു നിന്നുമാണ് ഇയാളെ ഉദ്യാഗസ്ഥർ പിടികൂടിയത്. പരിശോധനയിൽ രണ്ട് കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനൂപ് വി.പിയുടെ നേത്യത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോയിലധികം കഞ്ചാവുമായി 19കാരനെ പിടികൂടിയത്. അയല്‍സംസ്ഥാന തൊഴിലാളികള്‍ പെരുമ്പാവൂരില്‍ എത്തിച്ചു നല്‍കുന്ന കഞ്ചാവ് വാങ്ങി രാജാക്കാട് മേഖലയില്‍ ചില്ലറ വില്‍പ്പന നടത്തുകയാണ് പ്രതിയുടെ ലക്ഷ്യമെന്നാണ് നാര്‍ക്കോട്ടിക് സംഘം നല്‍കുന്ന വിവരം.
പെരുമ്പാവൂരില്‍ നിന്ന് രാജാക്കാട്ടിലേക്ക് വരുന്ന വഴിമധ്യേ അടിമാലി ഇരുമ്പുപാലത്തിന് സമീപം വച്ചാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് കടത്തിക്കൊണ്ടു വരാന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി യുവാവ് നാര്‍കോട്ടിക് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അഷ്റഫ് കെ.എം., ദിലീപ് എന്‍.കെ., പ്രിവന്റീവ് ഓഫീസര്‍ ബിജു മാത്യു ഉൾപ്പെടെയുള്ള സംഘമാണ് നടപടികൾ പൂർത്തീയാക്കിയത്.
advertisement
Summary: A 19-year-old man was arrested from Adimali for possessing 2 kilograms of cannabis in tiny packets of 50 grams each. He was caught by the Narcotic Enforcement Team near Irumbupalam. It is learnt that he engages in the resale of cannabis in bulk supplied by migrant labourers
Location :
Thiruvananthapuram,Kerala
First Published :
March 14, 2025 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അയല്‍സംസ്ഥാന തൊഴിലാളികള്‍ എത്തിച്ചുനൽകും; അടിമാലിയിൽ പിടിയിലായ 19കാരന്റെ കയ്യിലെ പൊതിയിലെ ഉള്ളടക്കം