ഇൻസ്റ്റഗ്രാം വഴി പരിചയം; ജ്വല്ലറി ഉടമയെന്ന വ്യാജേന യുവതിയിൽ നിന്ന് 35 പവൻ കൈക്കലാക്കി കടന്ന പ്രതികൾ അറസ്റ്റിൽ

Last Updated:

പഴയ സ്വർണം നൽകിയാൽ പകരം പണവും കൊടുത്ത സ്വർണവും തിരികെ നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു

News18
News18
പട്ടാമ്പി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്നും 35 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങിയ കേസിലെ രണ്ട് പ്രതികൾ അറസ്റ്റിൽ. വടകര മയ്യന്നൂര്‍ പാലോലപറമ്പത്ത് വീട്ടില്‍ മുഹമ്മദ് നജീര്‍ (29), ഇരിട്ടി ഉളിക്കല്‍ പൂമനിച്ചി വീട്ടില്‍ മുബഷീര്‍ (31) എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്. പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പട്ടാമ്പി കൂട്ടുപാത സ്വദേശിയായ യുവതി നൽകിയ പരതിയിന്മേലാണ് നടപടി.
യുവതിയും അറസ്റ്റിലായ നജീറും തമ്മിൽ ഇൻസ്റ്റഗ്രം വഴിയുള്ള പരിചയമാണെന്ന് പോലീസ് പറയുന്നു. ജ്വല്ലറി ഉടമയെന്ന വ്യാജേനയാണ് പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പഴയ സ്വർണം നൽകിയാൽ പകരം പണവും കൊടുത്ത സ്വർണവും തിരികെ നൽകാമെന്ന് പ്രതി യുവതിയ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് നജിർ കൂട്ടുപ്രതിയായ മുബഷിറിനൊപ്പം പട്ടാമ്പിയിലെത്തി യുവതിയിൽ നിന്നും 35 പവൻ സ്വർണം കൈക്കലാക്കി കടന്നു കളയുകയായിരുന്നു.
advertisement
സംഭവത്തിൽ യുവതിയുടെ പരാതിയെത്തുടർന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ കേസന്വേഷണത്തിന് വേണ്ടി എസ്. അൻഷാദിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. പോലീസ് പ്രതികൾക്കായി രണ്ട് സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികൾ ബംഗളൂരുവിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയതെന്ന് പോലീസ് പറയുന്നു.
അതേസമയം, പോലീസിനെ കണ്ട ഒരു പ്രതി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും അടുത്തുള്ള തെങ്ങിലേക്ക് ചാടി ഊര്‍ന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. കേസിൽ അറസ്റ്റിലായ നജീറിന്റെ പേരിൽ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് കുറ്റ്യാടി, വളയം, തലശ്ശേരി, വടകര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവില്‍ ഉണ്ടെന്ന് പട്ടാമ്പി പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻസ്റ്റഗ്രാം വഴി പരിചയം; ജ്വല്ലറി ഉടമയെന്ന വ്യാജേന യുവതിയിൽ നിന്ന് 35 പവൻ കൈക്കലാക്കി കടന്ന പ്രതികൾ അറസ്റ്റിൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement