Murder |'എന്തുകൊണ്ടെന്നെ പ്രണയിക്കുന്നില്ല'; ചോദ്യത്തിന് പിന്നാലെ 20 കാരന്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു
- Published by:Sarath Mohanan
- news18-malayalam
Last Updated:
'എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല' എന്ന ചോദ്യമാണ് ഇയാള്‍ പെണ്‍കുട്ടിയോട് അവസാനമായി ചോദിച്ചത്.
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ 20 കാരന്‍ അറസ്റ്റില്‍. 'എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല' എന്ന ചോദ്യമാണ് ഇയാള്‍ പെണ്‍കുട്ടിയോട് അവസാനമായി ചോദിച്ചത്. തൊട്ടടുത്ത നിമിഷം വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
നാസിക്കിലെ നിഫാദ് താലൂക്കിലെ ലാസല്‍ഗാവിലെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഔറംഗബാദിലെ ദിയോഗി കോളേജിന് സമീപം 18 കാരിയായ സുഖ്പ്രീത് കൗറിനെയാണ് ശരണ്‍സിംഗ് സേഥി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദിയോഗി കോളേജില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയോട് കൊലപ്പെടുത്തുന്നതിന് മുമ്പ് 'എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ സ്‌നേഹിക്കാത്തത്?' എന്ന് സേഥി ചോദിച്ചിരുന്നുവെന്ന് ഔറംഗബാദ് പൊലീസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
പൊലീസ് സൂപ്രണ്ട് സച്ചിന്‍ പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച ലസല്‍ഗാവിലെ ശ്രീ ഗണേഷ്നഗര്‍ പ്രദേശത്തുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് സേഥിയെ പിടികൂടിയത്.
Rape |വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു; വീട്ടുടമ അറസ്റ്റില്‍
ബംഗളൂരു: വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍. അനില്‍ രവിശങ്കര്‍ പ്രസാദ് എന്നയാളാണ് പിടിയിലായത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കോളജില്‍ പഠിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്.
ടൈല്‍സ് ബിസിനസുകാരനാണ് വീട്ടുടമ. കഴിഞ്ഞ മാര്‍ച്ചു മാസം മുതല്‍ പെണ്‍കുട്ടി ഇയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഇയാള്‍ പലപ്പോഴും കുട്ടിയുമായി വഴക്കിട്ടിരുന്നു.
advertisement
ഒരു ദിവസം, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ രാത്രി തങ്ങിയിരുന്നതായി വീട്ടുടമ കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തിന്റെ ബൈക്ക് പിടിച്ചുവെച്ച വീട്ടുടമ, പോലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിനെ വിട്ടയച്ചത്.
ഇതിനെച്ചൊല്ലി പെണ്‍കുട്ടിയും വീട്ടുടമയും തമ്മില്‍ വഴക്കുണ്ടായി. വീട്ടുടമയുടെ പെരുമാറ്റം സംബന്ധിച്ച് മാതാപിതാക്കളോട് പറയുമെന്നും പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ വീട്ടുടമ വീട്ടില്‍ പോയി തോക്കുമായി തിരികെ വന്നു.
തുടര്‍ന്ന്, തോക്ക് നെറ്റിയില്‍ ചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചു. വീട്ടുകാര്‍ ബംഗളൂരുവിലെത്തി, അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Location :
First Published :
May 23, 2022 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder |'എന്തുകൊണ്ടെന്നെ പ്രണയിക്കുന്നില്ല'; ചോദ്യത്തിന് പിന്നാലെ 20 കാരന്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു