• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിൽ; 22 കാരിയായ മകൾ കസ്റ്റഡിയിൽ

സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിൽ; 22 കാരിയായ മകൾ കസ്റ്റഡിയിൽ

അലമാരയിൽ നിന്നും പ്ലാസ്റ്റിക് ബാഗിൽ ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Image: ANI

Image: ANI

  • Share this:

    മുംബൈയിൽ മധ്യവയസ്കയുടെ മൃതദേഹാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ലാൽബാഗ് ഏരിയയിലുള്ള ഇബ്രാഹീം കസം ബിൽഡിങ്ങിൽ നിന്നാണ് പൊലീസ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

    Also Read- വ്യാപാരസ്ഥാപനത്തിൽ 17 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 150 കിലോ അടയ്ക്ക മോഷ്ടിച്ചു; മലപ്പുറത്ത് രണ്ടുപേർ അറസ്റ്റിൽ

    50 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹം. ഇബ്രാഹിം കസം കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിൽ അലമാരയിൽ നിന്ന് ജീർണിച്ച നിലയിലാണ് ബാഗുകൾ പൊലീസ് കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.


    ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സംഭവത്തിൽ സ്ത്രീയുടെ 22 കാരിയായ മകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി എഎൻഐ റിപ്പോർട്ടിൽ പറയുന്നു.

    സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

    Published by:Naseeba TC
    First published: