ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് 22 കാരൻ ; കുഞ്ഞിനെ എടുത്തത് കളിപ്പാട്ടം തരാമെന്ന് പറഞ്ഞ്
- Published by:Amal Surendran
- news18-malayalam
Last Updated:
പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉത്തർപ്രദേശ് : ലക്നൗവിൽ ഒന്നര വയസു മാത്ര പെൺകുഞ്ഞിനെ 22 കാരൻ അതിക്രൂരമായി ബലാത്സം ചെയ്തു. സമാനതകളില്ലാത്ത ഈ ക്രൂരത നടന്നത് ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലെ വിഷ്ണുപുര ഗ്രാമത്തിലാണ്. പ്രദേശവാസിയായ രവി റായിയെ പൊലീസ് അറസ്റ്റ് ചെയ്തു. രവി റായ് കുഞ്ഞിനൊപ്പം എപ്പോഴും കളിക്കാറുണ്ടായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം കുട്ടിയുടെ അടുത്ത് വന്ന് വീട്ടുകാരോട് ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങികൊടുക്കാനാണെന്ന് പറഞ്ഞ് കുട്ടിയെ ഇയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഇയാളുടെ വീട്ടിലെത്തി പെൺകുട്ടിയെ കുറിച്ച് അന്വേഷിച്ചെങ്കിലും പെൺകുട്ടി അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്തതായി ഇയാൾ സമ്മതിച്ചു.
advertisement
ഒരു ഫാമിൽ നിന്ന് പെൺകുട്ടിയെ പൊലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങളുടെ രേഖാമൂലമുള്ള പരാതിയിൽ, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും(IPC) പോക്‌സോ നിയമപ്രകാരവും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വാങ്ങാനെന്ന വ്യാജേന 22 വയസ്സുള്ള ഒരാൾ പെൺകുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി വിവരം ലഭിച്ചതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് റിതേഷ് കുമാർ സിംഗ് പറഞ്ഞു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നതായി എഎസ്ഐ കൂട്ടിച്ചേർത്തു.'
advertisement
Location :
First Published :
August 31, 2022 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് 22 കാരൻ ; കുഞ്ഞിനെ എടുത്തത് കളിപ്പാട്ടം തരാമെന്ന് പറഞ്ഞ്