Arrest| വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് 18 കാരിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
അച്ഛനും അമ്മയും തൊഴിലുറപ്പിന് പോയ സമയത്താണ് പെൺകുട്ടി വീട്ടിനകത്ത് തൂങ്ങിമരിച്ചത്
തിരുവനന്തപുരം: വിതുരയിൽ 18 വയസുകാരി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വിതുര മേമല സ്വദേശി കിരൺകുമാറിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30 ന് രാവിലെയാണ് സംഭവം. അച്ഛനും അമ്മയും തൊഴിലുറപ്പിന് പോയ സമയത്താണ് പെൺകുട്ടി വീട്ടിനകത്ത് തൂങ്ങിമരിച്ചത്.
കിരൺകുമാറുമായി രണ്ട് വർഷമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഇതേ തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് രണ്ട് വർഷം കഴിഞ്ഞ് വിവാഹം കഴിക്കാമെന്ന ധാരണയിൽ എത്തിയിരുന്നു. എന്നാൽ യുവാവ് വിവാഹത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതേ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ആതമഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പ് പ്രതിയുമായി പെൺകുട്ടി ദീർഘനേരം ഫോണിൽ സംസാരിച്ചു. ആത്മഹത്യ ചെയ്യുമെന്ന വിവരം പ്രതിയെ അറിയിച്ച ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഉടൻ തന്നെ പ്രതി വീട്ടിൽ വന്ന് നോക്കിയപ്പോൾ പെൺകുട്ടി മരിച്ചിരുന്നു. പ്രതി തന്നെ ബന്ധുകളെ വിവരം അറിയിക്കുകയായിരുന്നു.
advertisement
എന്നാൽ ബന്ധുകൾ ദുരൂഹത പറഞ്ഞതോടെ വിതുര പൊലീസ് കിരൺ കുമാറിനെ ചോദ്യം ചെയ്തു. പെൺകുട്ടി ചിട്ടിയുടെ പൈസ വാങ്ങാൻ വരാൻ പറഞ്ഞുവെന്നും പൈസ വാങ്ങാനായി വന്നപ്പോൾ ആണ് തുങ്ങി നിൽക്കുന്നത് കാണുന്നതെന്നുമായിരുന്നു കിരൺ പൊലീസിനോട് പറഞ്ഞു.
എന്നാൽ പൊലീസ് ഇരുവരുടെയും ഫോൺ കോൾ പരിശോധിച്ചു. അതിൽ പ്രതി പെൺകുട്ടിയെ വിളിച്ച കോൾ, ഡീലീറ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ മൊബൈലിൽ പ്രതിക്ക് എതിരെ തെളിവുകൾ കിട്ടി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. പ്രതിക്കെതിരെ ആത്മഹത്യാ പ്രരണകുറ്റം ചുമത്തി.
advertisement
പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് അഞ്ച് വര്‍ഷം തടവ്
പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും. 2015 ല്‍ കല്ലമ്പലം പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ നടന്ന വിചാരണയിലാണ് ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി ടി പി പ്രഭാഷ് ലാല്‍ ശിക്ഷ വിധിച്ചത്.
കല്ലമ്പലം ചരുവിളവീട്ടില്‍ ബാബുവാണ് പ്രതി. കുട്ടിയെ തന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് പ്രതി അതിക്രമം കാട്ടിയത്. ലൈംഗികാതിക്രമം നടന്നവിവരം കുട്ടി അമ്മയെ അറിയിച്ചതിനെത്തുടര്‍ന്ന് കല്ലമ്പലം പൊലീസില്‍ പരാതി നൽകുകകായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 10 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
advertisement
പിഴത്തുകയില്‍ 15,000 രൂപ അതിക്രമിത്തിനിരയായ കുട്ടിക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം മുഹസിന്‍ ഹാജരായി.
Location :
First Published :
May 14, 2022 9:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് 18 കാരിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ









