തിരുവനന്തപുരത്ത് യുവാവിനെ പെട്രൊൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച 32കാരൻ അറസ്റ്റിൽ

Last Updated:

തുമ്പ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട പള്ളിത്തുറ പുതുവൽ പുരയിടം വീട്ടിൽ ഡാനി റെച്ചൻസി(32)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്

News18
News18
തിരുവനന്തപുരം: യുവാവിനെ പെട്രൊൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തുമ്പ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട പള്ളിത്തുറ പുതുവൽ പുരയിടം വീട്ടിൽ ഡാനി റെച്ചൻസി(32)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻകടവ് സ്വദേശിയായ ഷാജിയെ പള്ളിത്തുറ ജംഗ്ഷനിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം 6.40 ഓടെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനാണ് ഡാനി ശ്രമിച്ചത്. സുഹൃത്തിനോടൊപ്പം പള്ളിത്തുറ ജംഗ്ഷനിൽ നിന്ന ഷാജിയെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് 32കാരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കന്നാസിൽ കരുതിയിരുന്ന പെട്രോൾ മുഴുവൻ ഡാനി യുവാവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഡാനിയുടെ കൈയ്യിലുണ്ടായിരുന്ന തീപ്പെട്ടി ഷാജിയുടെ സുഹൃത്ത് പിടിച്ച് വാങ്ങിയതിനാൽ വലിയ അപായം ഒഴിവാകുകയായിരുന്നു. സംഭവം ആള് മാറി ചെയ്തതെന്നാണ് ഡാനി പൊലീസിനോട് പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഷാജി തുമ്പ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത തുമ്പ പൊലിസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് തുമ്പ ഇൻസ്പെക്ടർ ആർ.ബിനു പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് യുവാവിനെ പെട്രൊൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച 32കാരൻ അറസ്റ്റിൽ
Next Article
advertisement
തമിഴ്നാട്ടിലെ തിരുപ്പറങ്കുൻ‍റത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം; നിരോധനാജ്ഞ
തമിഴ്നാട്ടിലെ തിരുപ്പറങ്കുൻ‍റത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം; നിരോധനാജ്ഞ
  • തിരുപ്പറങ്കുന്‍‍റം കുന്നില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം രൂക്ഷമായി.

  • പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് ഡിഎംകെയ്ക്കും എച്ച്ആര്‍ ആന്‍ഡ് സി ഇ വകുപ്പിനും വിമര്‍ശനം.

View All
advertisement