സിംഗപ്പൂർ എയർലൈൻസിൽ എയർ ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
സീറ്റിനടുത്ത് വെച്ച് ജോലി ചെയ്യുന്നതിനിടെ പ്രതി യുവതിയെ മോശമായ രീതിയിൽ സ്പർശിച്ചുവെന്നാണ് പരാതി
സിംഗപ്പൂർ: ആകാശയാത്രയ്ക്കിടെ സിംഗപ്പൂർ എയർലൈൻസ് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ. ആകാശ് തിവാരി (36) ആണ് പിടിയിലായത്. എയർപോർട്ട് പോലീസ് ഡിവിഷൻ ഉദ്യോഗസ്ഥരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 9-ന് വിമാനത്തിനുള്ളിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. സീറ്റിനടുത്ത് വെച്ച് ജോലി ചെയ്യുന്നതിനിടെ പ്രതി യുവതിയെ മോശമായ രീതിയിൽ സ്പർശിച്ചുവെന്നാണ് പരാതി. യുവതി താക്കീത് നൽകിയെങ്കിലും ഇയാൾ പിന്മാറിയില്ല. തുടർന്ന് വിമാനം ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി ഗാലി ഏരിയയിലേക്ക് പോയ യുവതിയെ പ്രതി പിന്തുടരുകയും അവിടെ വെച്ച് തടഞ്ഞുനിർത്താൻ ശ്രമിക്കുകയും ചെയ്തു. യുവതി ബഹളം വെച്ചതോടെയാണ് ഇയാൾ അവിടെനിന്ന് മാറിയത്. പിന്നീട് സൂപ്പർവൈസറോട് പരാതിപ്പെട്ടതിനെ തുടർന്ന് സിംഗപ്പൂർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
advertisement
ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ കുറ്റക്കാരനല്ലെന്നാണ് പ്രതി വാദിച്ചത്. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സിംഗപ്പൂരിലെ കർശനമായ നിയമങ്ങൾ അനുസരിച്ച് കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 3 വർഷം വരെ തടവ് ലഭിക്കാം.
Location :
New Delhi,New Delhi,Delhi
First Published :
Mar 18, 2026 9:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സിംഗപ്പൂർ എയർലൈൻസിൽ എയർ ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ










