വിവാഹക്ഷണക്കത്തിൽ പേരില്ല; ബന്ധുക്കളുടെ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; 4 പേർക്ക് പരിക്ക്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ക്ഷണക്കത്തിൽ തങ്ങളുടെ മാതാപിതാക്കളുടെ പേര് ഉൾപ്പെടുത്തിയില്ല എന്നാരോപിച്ച് സഹോദരങ്ങളായ ശേഖർ (24) സര്‍വേഷ് (20) എന്നിവരാണ് പ്രശ്നങ്ങൾ ആരംഭിച്ചത്
ഹൈദരാബാദ്: വിവാഹക്ഷണക്കത്തിൽ പേര് ഉൾപ്പെടുത്താത്തതിനെ ചൊല്ലി കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. തെലങ്കാനയിലെ തുക്കറാംഗതെയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കത്തിക്കുത്തിൽ പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കുടുംബത്തിൽ അടുത്തിടെ നടന്ന ഒരു വിവാഹത്തിന്‍റെ ക്ഷണക്കത്തിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയത്. ക്ഷണക്കത്തിൽ തങ്ങളുടെ മാതാപിതാക്കളുടെ പേര് ഉൾപ്പെടുത്തിയില്ല എന്നാരോപിച്ച് സഹോദരങ്ങളായ ശേഖർ (24) സര്‍വേഷ് (20) എന്നിവരാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ബന്ധുക്കളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂൺ പതിനാറിനായിരുന്നു കുടുംബത്തിലെ വിവാഹം നടന്നത്. തുക്കറാംഗതെ ഇൻസ്പെക്ടർ ആർ.യെല്ലപ്പ പറയന്നതനുസരിച്ച് 'വിവാഹക്ഷണക്കത്തിൽ കുടുംബത്തിലെ മുതിർന്ന ആളുകളുടെയെല്ലാം പേരുകൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ശേഖറിന്‍റെയും സര്‍വേഷിന്‍റെയും മാതാപിതാക്കളുടെ പേരുകള്‍ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സഹോദരങ്ങളും അവരുടെ ബന്ധുവായ യദ്ഗിരി എന്നയാളുമായി തർക്കമുണ്ടായി. യദ്ഗിരിയുടെ ഭാര്യ ഇടപെട്ടാണ് തങ്ങളുടെ മാതാപിതാക്കളുടെ പേര് ഒഴിവാക്കിയതെന്നാരോപിച്ചായിരുന്നു പ്രശ്നം'
advertisement
യദ്ഗിരിയുടെ ഭാര്യയെ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യദ്ഗിരി ബന്ധുക്കളെയും കൂട്ടി യുവാക്കളുടെ വീട്ടിലെത്തി. എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ പറഞ്ഞു തീർക്കാനായിരുന്നു എത്തിയത്. എന്നാൽ ഇവിടെയും സംസാരം തർക്കത്തിലും പിന്നീട് കത്തിക്കുത്തിലും അവസാനിക്കുകയായിരുന്നു. ശേഖർ ആണ് കത്തിയെടുത്ത് ആദ്യം ആക്രമിച്ചത്. സർവേഷും ഒപ്പം ചേരുകയായിരുന്നു. കത്തിക്കുത്തിൽ പരിക്കേറ്റവരുടെ നില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Location :
First Published :
June 22, 2021 9:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹക്ഷണക്കത്തിൽ പേരില്ല; ബന്ധുക്കളുടെ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; 4 പേർക്ക് പരിക്ക്


