കോഴിക്കോട് സ്വകാര്യബാങ്കിലെ ജീവനക്കാരില്‍ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തു

Last Updated:

ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ രാമനാട്ടുകര പന്തീരാങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വെച്ചാണ് സംഭവം

News18
News18
കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർച്ച ചെയ്തതായി പരാതി. കോഴിക്കോട് പന്തിരാങ്കാവിൽ ആണ് സംഭവം. സ്വകാര്യബാങ്കിലെ ജീവനക്കാരനായ അരവിന്ദൻ അയാളുടെ കയ്യിൽ നിന്നാണ് പണമടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുത്തത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ രാമനാട്ടുകര പന്തീരാങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വെച്ചാണ് സംഭവം. ഷിബിൻ ലാൽ എന്നയാളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.
പണം തട്ടിയെടുത്ത ശേഷം ഇയാൾ കറുത്ത ജൂപിറ്റർ വാഹനത്തിൽ കയറി പോവുകയായിരുന്നു. കറുത്ത നിറത്തിലുള്ള ടീഷർട്ട് ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മഞ്ഞ റെയിൻകോട്ടും ധരിച്ചതായി പോലീസ് പറയുന്നു.
പന്തീരാങ്കാവ് സ്വദേശിയാണ് ബാങ്ക് ജീവനക്കാരനായ അരവിന്ദ്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് സ്വകാര്യബാങ്കിലെ ജീവനക്കാരില്‍ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തു
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement