advertisement

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ

Last Updated:

വയോധികയുടെ വീട്ടിലെ അടുക്കള ഭാഗത്തുകൂടിയാണ് പ്രതി അതിക്രമിച്ചു കയറിയത്

News18
News18
മലപ്പുറം: വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 44കാരൻ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ (ഷറഫുദ്ദീൻ) ആണ് (44) മേലാറ്റൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. വയോധികയുടെ വീട്ടിലെ അടുക്കള ഭാഗത്തുകൂടിയാണ് പ്രതി അതിക്രമിച്ചു കയറിയത്.
ആണുങ്ങൾ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറിയത്. വയോധിക നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തി പ്രതിയെ പിടിച്ചുവെക്കുകയായിരുന്നു.പിന്നീട് മേലാറ്റൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി കളവ്, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളും നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ പിഎം ഗോപകുമാർ, എസ്ഐ അയ്യപ്പ ജ്യോതി, ഷെരീഫ് തോടേങ്ങൽ, എഎസ്ഐമാരായ കെ. വിനോദ്, സിന്ധു വെള്ളേങ്ങര, ഗോപാലകൃഷ്ണൻ അല്ലനല്ലൂർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ് കുളത്തൂർ, പ്രിയജിത് തൈക്കൽ, സി.പി.ഒ ഷിജു പുന്നക്കാട് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്തിനും ചെങ്ങന്നൂരിനും ഇടയിൽ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്തിനും ചെങ്ങന്നൂരിനും ഇടയിൽ ഗതാഗത നിയന്ത്രണം
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 4ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

  • ചങ്ങനാശ്ശേരി മുതൽ തിരുവല്ല വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെ എം സി റോഡിൽ ട്രാഫിക് നിയന്ത്രണം

  • വാഹനങ്ങൾക്കായി വിവിധ വഴിതിരിപ്പുകളും, നഗരപ്രവേശനവും, പോലീസ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്

View All
advertisement