ഇൻഡോറിൽ പെൺമക്കളെ നിരന്തരം പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

Last Updated:

15,17,19 വയസുള്ള പെണ്‍മക്കളെ കഴിഞ്ഞ നാല് വർഷമായി ഇയാൾ ലൈംഗികമായി പീഡിപ്പിച്ച് വരികയാണ്

‌ഇൻഡോർ: മൂന്ന് പെൺകുട്ടികളെ നിരന്തരമായി പീഡിപ്പിച്ച് വന്ന അച്ഛൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് മക്കളെ 45കാരനായ അച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ പിടിയിലാകുന്നത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജാരക്കിയ ശേഷം ജൂൺ12 വരെ ജുഡീഷ്യൽ കസ്റ്റഡയിൽ വിട്ടിരിക്കുകയാണ്. 15,17,19 വയസുള്ള പെണ്‍മക്കളെ കഴിഞ്ഞ നാല് വർഷമായി ഇയാൾ ലൈംഗികമായി പീഡിപ്പിച്ച് വരികയാണ്. പുറത്ത് പറഞ്ഞ് കൊലപ്പെടുത്തുമെന്ന് വാൾ ഉയർത്തിക്കാട്ടി ഭീഷണിപ്പെടുത്തുമായിരുന്നു. ഇത് ഭയന്നാണ് കുട്ടികൾ വിവരം പുറത്ത് പറയാതിരുന്നത്. എന്നാണ് പൊലീസ് പറയുന്നത്.
advertisement
എന്നാൽ പീഡനം സഹിക്കവയ്യാതെ കുട്ടികൾ ഭീഷണി മറികടന്ന് അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവിന്റെ പ്രവർത്തികളെ ഭാര്യയും ചോദ്യം ചെയ്തതോടെ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പരാതിയുമായി മാതാവ് തന്നെ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ബിൽഡിംഗ് കോൺട്രാക്ടറായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻഡോറിൽ പെൺമക്കളെ നിരന്തരം പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ
Next Article
advertisement
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
  • തൃശൂർ ചൊവ്വന്നൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമാണ്.

  • പ്രതി സണ്ണി സ്വവർഗാനുരാഗിയാണെന്നും ഇയാൾ പലരേയും ക്വാർട്ടേഴ്സിൽ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറഞ്ഞു.

  • ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കും മുഖത്തും അടിച്ച്, കത്തി കൊണ്ട് കുത്തി ഒരാളെ കൊലപ്പെടുത്തി.

View All
advertisement