കണ്ണ് ചൂഴ്‌ന്നെടുത്തു, നാവ് അറുത്തുമാറ്റി, സ്വകാര്യഭാഗം വികൃതമാക്കി; ബീഹാറിൽ ഭൂമി തർക്കത്തിന്റെ പേരിൽ 45കാരിയെ കൊന്നു

Last Updated:

വയലിൽ പണിയെടുക്കുന്നതിനിടയിൽ ബൈക്കിൽ എത്തിയ നാല് പേർ ഇവരെ ആക്രമിക്കുകയായിരുന്നു

ഭൂമി തർക്കത്തിന്റെ പേരിൽ 45 കാരിയായ സ്ത്രീയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ഖഗാരിയ ജില്ലയിൽ ആണ് സംഭവം. സുലേഖ ദേവി എന്ന സ്ത്രീ ആണ് അതിദാരുണമായ കൊലപാതകത്തിന് ഇരയായത്. ഇവരുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണുകൾ ചൂഴ്‌ന്നെടുത്തു, നാവ് മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. കൂടാതെ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരം സുലേഖ ദേവി മെഹന്ദിപൂർ ഗ്രാമത്തിലുള്ള തന്റെ വയലിലേക്ക് പോയ സമയത്താണ് ആക്രമണമുണ്ടായത്.
വയലിൽ പണിയെടുക്കുന്നതിനിടയിൽ ബൈക്കിൽ എത്തിയ നാല് പേർ ഇവരെ ആക്രമിക്കുകയായിരുന്നു. കുറച്ച് ആളുകൾ ചേർന്ന് സുലേഖയെ മർദിക്കുകയും കത്തി കൊണ്ട് അവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിക്കുകയും, സ്വകാര്യഭാഗങ്ങൾ വികൃതമാക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പോലീസ് അറിയിച്ചു. അതേസമയം ഇവർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു എന്നാണ് റിപ്പോർട്ട്.
വിവിധ വകുപ്പുകൾ പ്രകാരം പ്രതികളായ 5 പേർക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഈ കുറ്റകൃത്യത്തിന് പിന്നിൽ ഇവരുടെ അയൽവാസികളായ മഹേന്ദ്ര സിംഗ്, റൂലോ സിംഗ്, രാജ്ദേവ് സിംഗ്, ഫുലുങ്കി സിംഗ്, ശ്യാം കുമാർ സിംഗ് എന്നിവരാണ് എന്നാണ് സുലേഖ ദേവിയുടെ കുടുംബത്തിന്റെ ആരോപണം. അയൽവാസികളായ ഈ അഞ്ച് പേരുമായി ദീർഘകാലമായി ഇവർ ഭൂമി തർക്കത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
advertisement
ഇതുമായി ബന്ധപ്പെട്ട് തന്നെ ഒമ്പത് വർഷം മുൻപ് സുലേഖ ദേവിയുടെ ഭർത്താവും ഭർതൃ സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഇതേ പ്രതികൾ തന്നെ അതിൽ പങ്കാളികളായിരുന്നു എന്നും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു എന്നും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം കൊല്ലപ്പെട്ട സ്ത്രീയോടുള്ള കടുത്ത ശത്രുതയാണ് പ്രതികളെ കൊലപാതത്തിലേക്ക് നയിച്ചത് എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) അമ്ലേഷ് കുമാർ പറഞ്ഞു.
advertisement
സംഭവത്തിൽ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശവാസികൾ ദേശീയപാത ഉപരോധിക്കുകയും പ്രതികളെ പിടികൂടുന്നതുവരെ ഇരയുടെ മൃതദേഹം സംസ്‌കരിക്കാൻ സമ്മതിക്കില്ല എന്നുമായിരുന്നു നിലപാട്. എന്നാൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് ഉറപ്പുനൽകിയ ശേഷമാണ് നാട്ടുകാർ പ്രധിഷേധം അവസാനിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണ് ചൂഴ്‌ന്നെടുത്തു, നാവ് അറുത്തുമാറ്റി, സ്വകാര്യഭാഗം വികൃതമാക്കി; ബീഹാറിൽ ഭൂമി തർക്കത്തിന്റെ പേരിൽ 45കാരിയെ കൊന്നു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement