Pocso Court| കാമുകിയുടെ മകളായ 15 വയസുകാരിയെ പീഡിപ്പിച്ച 46 കാരന് 10 വർഷം കഠിനതടവ്

Last Updated:

ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. അതിനുശേഷമാണ് ജീവപര്യന്തം ശിക്ഷ തുടങ്ങുന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊച്ചി: കാമുകിയുടെ (Lover)പ്രായപൂർത്തിയാകാത്ത മകളെ (15 year old daughter) പീഡിപ്പിച്ച കേസിലെ (pocos case) പ്രതി മട്ടാഞ്ചേരി സ്വദേശി ക്ലമന്റിന് (46) പോക്സോ കോടതി ജീവപര്യന്തം തടവിന് മുന്നോടിയായി 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു. മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ സിബി ടോമാണ് കുറ്റപത്രം സമർപ്പിച്ചത്. പോക്സോ കോടതി ജഡ്ജി കെ സോമനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
15 വയസ്സുള്ള മൂത്തകുട്ടിയെ പ്രതി പീഡിപ്പിക്കുന്ന വിവരം പുറത്തു പറയാൻ ഒരുങ്ങിയ 12 വയസ്സുള്ള ഇളയ പെൺകുട്ടിയെ പ്രതി മർദിച്ചതിനും കേസുണ്ട്. രണ്ടു കേസിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണ് പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ചു 10 വർഷം അനുഭവിച്ചാൽ മതി. ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണു പ്രതി ആദ്യം അനുഭവിക്കേണ്ടത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി.
advertisement
പീ‍ഡനക്കുറ്റത്തിനുള്ള ജീവപര്യന്തം തുടർന്ന് അനുഭവിച്ചാൽ മതി. ചേച്ചിയെ പ്രതി പീഡിപ്പിക്കുന്ന വിവരവും ഇതിനെ എതിർത്ത തന്നെ മർദിച്ച വിവരവും ഇളയ പെൺകുട്ടിയാണ് അധ്യാപകരോടു വെളിപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാൻ വഴിയൊരുക്കിയത്. കോടതി ചുമത്തിയ പിഴത്തുക കുറ്റകൃത്യത്തിന് ഇരയായ പെൺകുട്ടികൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
ലൈംഗിക പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകൻ അറസ്റ്റിൽ
അധ്യാപകന്റെ ലൈംഗിക പീഡനം ( Sexually Assaulting ) മൂലം പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. സ്വകാര്യ സ്കൂളിലെ അധ്യാപകൻ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തിയാണ് അറസ്റ്റിലായത്. അധ്യാ​പ​ക​നെ​തി​രേ (Teacher) ആ​ത്മ​ഹ​ത്യ പ്രേ​ര​ണ, കു​ട്ടി​യെ ആ​വ​ര്‍​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക എ​ന്നി​വ പ്ര​കാ​ര​വും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​രു​ന്നു. വ്യാ​ഴാ​ഴ്ചയാണ് വിദ്യാർഥിനി ജീ​വ​നൊ​ടു​ക്കി​യ​ത്.
advertisement
കോ​യ​മ്പ​ത്തൂ​രി​ലെ ചി​ന്മ​യ വി​ദ്യാ​ല​യ സ്‌​കൂ​ളി​ലെ പ്ലസ് ടു വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു പെൺകു​ട്ടി. ത​ന്നെ ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​യാണെന്ന് എഴുതിവെച്ചാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. കോവിഡ് മഹാമാരി സമയത്ത് സ്കൂളിലെ ചില ജോലികൾ ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു ഇ‍യാൾ.
ഇതേക്കുറിച്ച് സ്കൂൾ അധികൃതരോട് നാല് മാസം മുൻപ് തന്നെ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ തയാറായില്ല. മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ ഭാ​ര്യ​യും ഇ​തേ​സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. സം​ഭ​വം മ​റ​ച്ചു​വെക്കാ​നാ​ണ് ഇ​വ​രും ശ്ര​മി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് മാ​ന​സി​ക​സം​ഘ​ര്‍​ഷ​ത്തി​ലാ​യ കു​ട്ടി ത​ന്നെ സ്‌​കൂ​ള്‍ മാ​റ്റ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കാ​ര​ണം പ​റ​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് സെ​പ്റ്റം​ബ​റോ​ട് കു​ട്ടി​യെ മാ​താ​പി​താ​ക്ക​ള്‍ മ​റ്റൊ​രു സ്‌​കൂ​ളി​ല്‍ ചേ​ര്‍​ത്തു.
advertisement
പെ​ണ്‍​കു​ട്ടി​ക്ക് പു​തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ കൗ​ണ്‍​സി​ലിങ് നൽകിയിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ മു​റി​ക്കു​ള്ളി​ല്‍ പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso Court| കാമുകിയുടെ മകളായ 15 വയസുകാരിയെ പീഡിപ്പിച്ച 46 കാരന് 10 വർഷം കഠിനതടവ്
Next Article
advertisement
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം മാലിന്യത്തോടൊപ്പം സഹോദരൻ ക്വാറിയിൽ തള്ളി
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം ക്വാറിയിൽ തള്ളി
  • 37കാരിയായ യുവതി ഗർഭച്ഛിദ്ര ഗുളിക കഴിച്ച് എട്ടാംമാസം പ്രസവിച്ച കുഞ്ഞ് മരിച്ചതായി റിപ്പോർട്ട്.

  • കുഞ്ഞിന്റെ മൃതദേഹം മാലിന്യങ്ങളോടൊപ്പം ക്വാറിയിൽ ഉപേക്ഷിച്ചതായി യുവതിയുടെ സഹോദരൻ സമ്മതിച്ചു.

  • അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.

View All
advertisement