• HOME
  • »
  • NEWS
  • »
  • crime
  • »
  • വിട്ടിൽ കയറി 74കാരിയെ ബലാല്‍സംഗം ചെയ്തു; തിരുവനന്തപുരത്ത് 57 കാരൻ അറസ്റ്റില്‍

വിട്ടിൽ കയറി 74കാരിയെ ബലാല്‍സംഗം ചെയ്തു; തിരുവനന്തപുരത്ത് 57 കാരൻ അറസ്റ്റില്‍

മദ്യപിച്ച് എത്തിയ ഉണ്ണി വയോധികയെ വീട്ടിലെ കിടപ്പുമുറിയിൽ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു

  • Share this:

    തിരുവനന്തപുരം: വയോധികയെ ബലാൽസംഗം ചെയ്ത 57 കാരനെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. വിതുര കല്ലാർ സ്വദേശി ഉണ്ണിയെയാണ് (57) ഇന്നലെ രാത്രിയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ കല്ലാർ സ്വദേശിയായ 74 കാരിയുടെ വീട്ടിൽ മദ്യപിച്ച് എത്തിയ ഉണ്ണി വയോധികയെ വീട്ടിലെ കിടപ്പുമുറിയിൽ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു.

    Also Read- പ്ലസ് ടു വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

    പീഡനത്തെ തുടർന്ന് വയോധികയുടെ ആരോഗ്യസ്ഥിതി വഷളാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇവർ പിന്നീട് വിതുര താലൂക്കാശുപത്രിയിൽ എത്തി ചികിത്സ തേടി. ആശുപത്രിയിലെ ഡോക്ടർമാർ വിതുര പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വയോധികയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇയാൾ അടിപിടി കേസിലും ചാരായം വാറ്റ് കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

    Published by:Rajesh V
    First published: