advertisement

ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 20 വർഷം കഠിനതടവ്

Last Updated:

2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

News18
News18
എറണാകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി അലിയാരെയാണ് (58) മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതി 25,000 രൂപ പിഴയും അടയ്ക്കണമെന്ന് ജഡ്ജി ജി. മഹേഷ് ഉത്തരവിട്ടു.
2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂവാറ്റുപുഴ കാവുങ്കര ഭാഗത്ത് പുഴയിൽ ചൂണ്ടയിടാൻ വന്ന 12 വയസ്സുകാരനെ പ്രതി തന്ത്രപൂർവ്വം സമീപിക്കുകയായിരുന്നു. കൂടുതൽ മീൻ ലഭിക്കുന്ന സ്ഥലം കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മൂവാറ്റുപുഴ പോലീസിലെ ഇൻസ്പെക്ടർമാരായ എസ്. അജയകുമാർ, എം.എ. മുഹമ്മദ്, കെ.എസ്. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന കോടതിയിൽ ഹാജരായി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 20 വർഷം കഠിനതടവ്
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement