ഏഴുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചു: അമ്മാവനായ21കാരൻ അറസ്റ്റിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
ഞായറാഴ്ച വൈകിട്ടാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭുവനേശ്വർ: ഏഴുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തിൽ അമ്മാവനായ 21കാരൻ അറസ്റ്റിൽ. ഒഡിഷയിലെ ബാലസോറിലാണ് സംഭവം. ഒരു കുളത്തിനടുത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സഹോദരന്റെ ഭാര്യയ്ക്കും കൊലപാതകത്തിൽ പങ്കുണ്ട്.
സഹോദരന്റെ ഭാര്യയുമായി 21കാരന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഇത് പെൺകുട്ടിക്ക് അറിയാമായിരുന്നു. ഇതിനെ കുറിച്ച് പെൺകുട്ടി പുറത്തു പറയുമെന്ന് ഭയന്നാണ് കൊലനടത്തിയത്. ഞായറാഴ്ച വൈകിട്ടാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ട് പെൺകുട്ടി അമ്മാവന്റെ വീട്ടിലാണ് നിന്നിരുന്നത്. ഇതിനിടെയാണ് പലതവണ ഇരുവരുടെയും വഴിവിട്ടബന്ധം കണ്ടത്.
advertisement
ഡിസംബർ 11ന് രാവിലെ ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം മൃതദേഹം കുളത്തിനു സമീപം കുഴിച്ചിടുകയായിരുന്നു. സഹോദരന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Location :
First Published :
December 14, 2020 6:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചു: അമ്മാവനായ21കാരൻ അറസ്റ്റിൽ