കണ്ണൂരിലെ SDPI പ്രവർത്തകന്റെ കൊലപാതകം; മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

Last Updated:

സയ്യിദ്‌ സ്വലാഹുദ്ധീന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നാണ് എന്ന് ആദ്യ ഘട്ടത്തിൽ തന്നെ പോലീസിന് വ്യക്തമായിരുന്നു

കണ്ണൂർ: എസ് ഡി പി ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായവർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണെന്നും പോലീസ് വ്യക്തമാക്കി. സയ്യിദ്‌ സ്വലാഹുദ്ധീന്റെ മൃതദേഹം കണ്ണവം മഖാം കബറിസ്ഥാനിൽ കബറടക്കി.
സയ്യിദ്‌ സ്വലാഹുദ്ധീന്റെ കൊലപാതകത്തിൽ ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കണ്ണൂർ ചിറ്റാരിപറമ്പ് ചുണ്ട സ്വദേശികളായ അമൽരാജ് എം.(22) , പി കെ പ്രിബിൻ (23), ആഷിഖ് ലാൽ എം (25) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. അമൽ രാജ് മുമ്പ് മറ്റൊരു എസ് ഡി പി ഐ പ്രവർത്തകനായ അയൂബിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു.
advertisement
സയ്യിദ്‌ സ്വലാഹുദ്ധീന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നാണ് എന്ന് ആദ്യ ഘട്ടത്തിൽ തന്നെ പോലീസിന് വ്യക്തമായിരുന്നു. എ ബി വി പി പ്രവർത്തകനായ കണ്ണവത്തെ ശ്യാമപ്രസാദ് വധക്കേസിലെ പ്രതിയായിരുന്നു സയ്യിദ്‌ സ്വലാഹുദ്ധീൻ .
advertisement
സയ്യിദ്‌ സ്വലാഹുദ്ധീന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപതിയിൽ നിന്ന് വിലാപയാത്രയായി എത്തിച്ച ശേഷമാണ് കണ്ണവം മഖാം കബറിസ്ഥാനിൽ കബറടക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിലെ SDPI പ്രവർത്തകന്റെ കൊലപാതകം; മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
Next Article
advertisement
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement