കാര്യവട്ടം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വന്‍ മോഷണം; തെളിവ് നശിപ്പിക്കാന്‍ CCTV ദൃശ്യങ്ങളും അടിച്ചുമാറ്റി മോഷ്ടാവ്
- Published by:user_49
Last Updated:
തെളിവ് പുറത്തുവരാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആറും അടിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്
തിരുവനന്തപുരം: കാര്യവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന മോഷണത്തിൽ ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. ഓഫീസ് മുറിയിലുണ്ടായിരുന്ന ഒരു ലക്ഷത്തിലധികം രൂപയും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയത്.
ശനിയാഴ്ച ദിവസം രാത്രിയാണ് മോഷണം നടന്നത്. ക്ഷേത്രം ഓഫീസിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ അലമാരയിലുണ്ടായിരുന്ന ഒരു ലക്ഷത്തിലേറെ രൂപയാണ് മോഷ്ടിച്ചത്. പിന്നാലെ രണ്ട് കാണിക്കവഞ്ചിയും പിക്കാസ് കൊണ്ട് കുത്തിത്തുറന്ന് അതിലെ പണവും മോഷണം പോയി.
തെളിവ് പുറത്തുവരാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആറും അടിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. ക്ഷേത്രത്തിന് സമീപത്തുള്ള യുപി സ്കൂളിന്റെ ഓഫീസ് മുറിയും കുത്തി തുറന്നു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Location :
First Published :
December 06, 2020 10:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാര്യവട്ടം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വന്‍ മോഷണം; തെളിവ് നശിപ്പിക്കാന്‍ CCTV ദൃശ്യങ്ങളും അടിച്ചുമാറ്റി മോഷ്ടാവ്


