ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ തിമിംഗലഛർദി വിൽപന; തൃശ്ശൂരിൽ മൂന്ന് പേർ പിടിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
5 കിലോഗ്രാം തിമിംഗലഛർദ്ദിയാണ് പ്രതികളുടെ കാറിൽ നിന്നും കണ്ടെത്തിയത്.
ഗുരുവായൂർ: ശബരിമല തീർത്ഥാടകരെന്ന വ്യാജേന തിമിംഗലഛർദ്ദിൽ (ആംബർഗ്രിസ്) വിൽപ്പന നടത്താൻ ശ്രമിച്ച മൂന്നുപേർ തൃശൂർ സിറ്റി പോലീസ് പിടിയിൽ. കൊയിലാണ്ടി മരക്കാട്ടുപൊയിൽ ബാജിൻ (31), കൊയിലാണ്ടി വട്ടക്കണ്ടി രാഹുൽ (26), കോഴിക്കോട് അരിക്കുളം സ്വദേശി അരുൺദാസ് (30) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും ഗുരുവായൂർ ടെമ്പിൾ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 1972 ലെ വന്യജീവി (സുരക്ഷ) നിയമ പ്രകാരം ഇന്ത്യയിൽ തിമിംഗലച്ഛർദ്ദിൽ കൈവശം വെക്കുന്നതും വിൽപ്പന നടത്തുന്നതും നിരോധിച്ചിട്ടുള്ളതാണ്.
തിമിംഗലഛർദ്ദിൽ വാങ്ങാനുള്ള ഏജന്റുമാർ എന്ന വ്യാജേനയാണ് പ്രതികളെ കുടുക്കിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 5 കിലോഗ്രാം തിമിംഗലഛർദ്ദിൽ കണ്ടെടുത്തു. ഇതിന് വിപണിയിൽ ഏകദേശം നാല് മുതൽ അഞ്ച് കോടിയോളം വില വരും.
advertisement
ആംബർഗ്രിസ് വാങ്ങാനെത്തുന്നവരെ വിശ്വസിപ്പിക്കാനായി ശബരിമല ദർശനത്തിന് പോകുന്നവരുടെ വേഷത്തിലായിരുന്നു പ്രതികൾ എത്തിയിരുന്നത്. ഇവർ സഞ്ചരിച്ച ആഢംബര കാറും പിടിച്ചെടുത്തിട്ടുണ്ട്. ഗുരുവായൂർ ടെമ്പിൾ പോലീസ് രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി വനം വകുപ്പിന് കൈമാറും.
Location :
Guruvayoor,Thrissur,Kerala
First Published :
December 02, 2023 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ തിമിംഗലഛർദി വിൽപന; തൃശ്ശൂരിൽ മൂന്ന് പേർ പിടിയിൽ