കാസർഗോഡ് ബോവിക്കാനത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി
- Published by:Sarika KP
- news18-malayalam
Last Updated:
പരിക്കേറ്റ സുഗന്ധി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്.
കാസർഗോഡ്: കാസർഗോഡ് ബോവിക്കാനത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. തെങ്ങ് കയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്താണ് സംഭവം.
സ്ഥിരമായി മദ്യപിച്ചെത്തുന്ന പ്രകൃതമായിരുന്നു മണിയുടെതെന്ന് പ്രദേശവാസികൾ പറയുന്നു. വഴക്കിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വയം ജീവനൊടുക്കുകയായിരുന്നു. പരിക്കേറ്റ സുഗന്ധി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Location :
Kasaragod,Kasaragod,Kerala
First Published :
April 14, 2023 4:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് ബോവിക്കാനത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി


