ഇടുക്കി: പൊലീസ് സ്റ്റേഷന് 300 മീറ്റർ അകലെയുള്ള റിസോർട്ട് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയ സംഭവത്തിൽ പൊീസുകാരന് സസ്പെൻഷൻ. പീരുമേട്ടിൽ അനാശാസ്യകേന്ദ്രം നടത്തിയതിന് കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും സീനിയർ സിവിൽ പൊലീസ് ഓഫിസറുമായ ടി.അജിമോനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. തോട്ടാപ്പുര റോഡിലെ ക്ലൗഡ്‌വാലി റിസോർട്ടിൽ നിന്ന് അഞ്ചു സ്ത്രീകളെ കഴിഞ്ഞദിവസം പിടികൂടിയ സംഭവത്തിലാണ് ടി. അജിമോനെതിരെ വകുപ്പുതല നടപടി വന്നത്.
അനാശാസ്യകേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടക്കുന്നതിനിടെ റിസോർട്ടിൽ ഉണ്ടായിരുന്ന യുവതികൾ ആദ്യം ഫോണിൽ വിളിച്ചത് അജിമോനെയായിരുന്നു. ഇതേക്കുറിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിൽ പ്രധാനി അജിമോനാണെന്ന കാര്യം പൊലീസിന് മനസിലായത്.
തുടർന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് കാഞ്ഞാർ എസ്എച്ച്ഒ തന്നെ ജില്ലാ പോലീസ് മേധാവിക്ക് നൽകി. ഇതിന് പിന്നാലെ അജിമോൻ മറ്റു ചിലരുമായി ചേർന്ന് കമ്പത്ത് ബാർ നടത്തുന്നുണ്ടെന്ന വിവരവും രഹസ്യാന്വേഷണവിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
Also Read- കൊച്ചിയിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കിയത് ഓട്ടോറിക്ഷാ ഡ്രൈവറും പെൺസുഹൃത്തും ചേർന്ന്
കഴിഞ്ഞ ദിവസം റിസോർട്ടിൽ നടത്തിയ റെയ്ഡിനൊടുവിൽ ഇതരസംസ്ഥാനക്കാരായ 3 യുവതികളെയും 2 മലയാളി യുവതികളെയുമാണ് പിടികൂടിയത്. റിസോർട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളെത്തുടർന്ന് അജിമോനെ കഴിഞ്ഞ ഒക്ടോബറിൽ പീരുമേട്ടിൽ നിന്നു സ്ഥലംമാറ്റിയിരുന്നു. എന്നാൽ, ജീവനക്കാരെ വച്ച് അജിമോൻ കേന്ദ്രം തുടർന്നും നടത്തുകയാണെന്ന വിവരമാണ് പൊലീസിന് ഇപ്പോൾ ലഭിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.