ആലപ്പുഴയിൽ നടുറോഡിൽ ഭർത്താവ് തീകൊളുത്തിയ യുവതി മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ആരതി മരിച്ചത്
ആലപ്പുഴ: നടുറോഡിൽ സ്കൂട്ടർ തടഞ്ഞുനിർത്തി ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ സ്വദേശി ആരതി(32) ആണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ആരതി മരിച്ചത്. എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആരതി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ആരതിയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ശ്യാംജിത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സംഭവത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റു. ശ്യാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ചേർത്തലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ആരതി. ഇന്ന് രാവിലെ ജോലിക്കായി വരുമ്പോഴാണ് ആരതിയെ ശ്യാംജിത്ത് തടഞ്ഞു നിർത്തി ആക്രമിച്ചത്. കഴിഞ്ഞ കുറച്ച് കാലമായി കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.
advertisement
Also Read- ഭാര്യയുടെ അറുത്തു മാറ്റിയ തലയുമായി പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുന്നതിനിടെ യുവാവ് പിടിയിലായി
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. ഡോക്ടർമാരുടെ അനുമതിയോടെയ ശ്യാംജിത്തിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും.
Location :
Alappuzha,Alappuzha,Kerala
First Published :
February 19, 2024 5:52 PM IST